
ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നത് സഭയിലെ അല്മായരേയും വിശ്വാസികളേയും സഭയോട് ചേര്‍ത്തു നിര്‍ത്തണമെന്നും എല്ലാവരെയും പ്രാദേശിക സഭ കേള്‍ക്കണമെന്നുമാണ്. എന്നാല്‍ മാര്‍പാപ്പയുടെ ആഹ്വാനം സീറോ മലബാര്‍ സഭ കേട്ടില്ലെന്ന് അനുമാനിക്കാം.
സീറോ മലബാര്‍ സഭയെ അന്ധകാര ശക്തികള്‍ ആക്രമിക്കുന്നതായി തോന്നുന്നു. നേതൃത്വവും വിശ്വാസികളും ചേര്‍ന്ന് സമൂഹത്തിന്റെ കല്ലേറ് ഏറ്റുവാങ്ങുന്നതാണ് വര്‍ത്തമാനകാല വിശേഷം. കല്ലേറ് ക്രിസ്തീയ വിഭാഗത്തിന് പൊതുവായി കൊള്ളുന്നു. ക്രിസ്തു ആവശ്യപ്പെടുന്നത് ശത്രുക്കളെ സ്‌നേഹിക്കണമെന്നതാണ്. പ്രതിപുരുഷന്മാരായ വൈദികര്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളെ ഇപ്പോള്‍ സമൂഹമധ്യത്തില്‍ പ്രഘോഷിക്കുമ്പോള്‍ അതില്‍ എത്രമാത്രം നീതിബോധം ഉണ്ടെന്ന് കേള്‍വിക്കാര്‍ സംശയിച്ചാല്‍ ആരാണ് ഉത്തരവാദികള്‍. അന്ധകാരശക്തികളുടെ സ്വാധീനം സീറോ മലബാര്‍ സഭയിലെ എല്ലാ മേഖലകളിലുമുണ്ട്. വിശുദ്ധ ബലിയര്‍പ്പണം ഏകീകരണമെന്ന സിനഡ് തീരുമാനത്തോട് ഭൂരിപക്ഷം അനുകൂലിക്കുന്നില്ലെന്ന വര്‍ത്ത മാനങ്ങളാണു പൊതുവേ അറിയുന്നത്. സഭയില്‍ കാലഘട്ടത്തിന്റെ പുരോഗതിക്കനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നു. അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബൈബിളില്‍ കണ്ടിരുന്ന വാക്കുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും കാലോചിതമായ മാറ്റങ്ങള്‍ ഇപ്പോഴത്തെ ബൈബിളില്‍ കാണാം. കാലം പുരോഗമിക്കുന്തോറും വീണ്ടും പുതിയ മാറ്റങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കാം. തിരുത്തില്ലെന്ന മര്‍ക്കടമുഷ്ടി സീറോ മലബാര്‍ സഭയെ നാശത്തിലേക്ക് നയിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.