എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആരംഭിച്ച താണ് ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ എന്ന് വായിച്ചിട്ടുണ്ട്. ഈ കുടുംബയൂണിറ്റുകളുടെ ഭരണം വനിതാ പ്രതിനിധികളെ ഭരമേല്‍പ്പിക്കുന്ന പതിവും, പാരിഷ് കൗണ്‍സിലിലേക്ക് യുണിറ്റില്‍നിന്ന് വനിതാ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള വിപ്‌ളവാത്മക തീരുമാനവും ആദ്യം പ്രാവര്‍ത്തികമാക്കിയതും നമ്മുടെ അതിരൂപത യാണ്.
എന്നാല്‍ ആത്യന്തികമായി ഈ പരിഷ്‌കാരം ഇടവക കള്‍ക്ക് ഗുണപ്രദമായിട്ടാണോ ഭവിച്ചതെന്ന് ഏതെങ്കിലും വിധത്തില്‍ ഒരു പഠനം നടന്നിട്ടുള്ളതായി തോന്നുന്നില്ല. പാരീഷ് കൗണ്‍സിലുകളിലേക്കുള്ള വനിതാ പ്രാതിനിധ്യത്തേക്കാളേറെ യുണിറ്റ് ഭാരവാഹിത്വം വനിതകള്‍ക്ക് സം വരണം ചെയ്ത് പ്രാവര്‍ത്തികമാക്കുന്നതു ഗുണകരമായി ട്ടാണോ പലയിടങ്ങളിലും നടന്നിരിക്കുന്നത് എന്നു ചിന്തിക്കേണ്ടതല്ലേ?
കുടുംബ യൂണിറ്റുകളില്‍ വനിതാ ഭാരവാഹിത്വം ആരംഭ കാലം മുതല്‍ തന്നെ ഉണ്ടായിരുന്നതാണ്. യുണിറ്റുകളുടെ വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, കമ്മറ്റി അംഗം എന്നി വ വനിതകള്‍ക്കുള്ളതായിരുന്നു. എന്നാല്‍ യുണിറ്റുകളുടെ ആകെ എണ്ണത്തിന്റെ മൂന്നില്‍ ഒന്ന് വനിതാ വാര്‍ഡുകളായി തിരഞ്ഞെടുത്ത് നിര്‍ബന്ധത്തോടെ വനിതാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നല്‍കി വനിതാ പ്രാതിനിധ്യം ഉറപ്പിക്കുമ്പോള്‍ ഇടവകയില്‍ ഇവയില്‍ പലതിന്റെയും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു ണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റിസര്‍വേഷന്‍ പോലെ വനിതാ ഭാരവാഹിത്വം യുണിറ്റു കളെ അടിച്ചേല്‍പ്പിക്കുന്നതിലും നല്ലത് താല്പര്യമുള്ള യൂണിറ്റുകളില്‍ വനിതാ ഭാരവാഹികളെ അവരവര്‍ തന്നെ തിരഞ്ഞെടുക്കുവാന്‍ അനുവദിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
പാരീഷ് കൗണ്‍സിലിലേക്ക് ഇപ്പോള്‍ ആകെയുള്ളതില്‍ നിന്നും മൂന്നിലൊന്ന് യൂണിറ്റുകളെ നറുക്കിട്ടെടുത്ത് ആ യൂണിറ്റുകളില്‍ വനിതാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന സിസ്റ്റമാണ് പല ഇടവകകളിലും നടന്നു വരുന്നത്. അതിന്റെ ഫലമായി താല്പര്യമില്ലാത്തവര്‍ മനസ്സില്ലാ മനസ്സോടെ ഭാരവാഹിത്വം ഏറ്റെടുക്കേണ്ടി വരുന്നുണ്ട്.
നിര്‍ബന്ധത്തോടെ യൂണിറ്റ് ഭാരവാഹിത്വം വനിതകള്‍ ക്ക് നല്‍കുന്നത് പുനഃപരിശോധിച്ച് ഇടവകയില്‍ കഴിവുള്ള വനിതകളെ ഭാരവാഹിത്വത്തിലേക്കും, ഇടവക ഭരണതല ത്തിലേക്കും കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ നില വിലെ സംവിധാനം മാറ്റുകയല്ലേ ഉചിതം? വനിതകളെ ചെറുതായി കണ്ടു കൊണ്ടല്ല ഇതെഴുതുന്നത്. വനിതകള്‍ ക്ക് ആത്മവിശ്വാസം വളര്‍ത്തി സംവരണമില്ലാതെ ഭാരവാഹിത്വത്തിലേക്ക് ഉയരുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ നിലവിലെ സംവിധാനത്തിന് കഴിയുമോ എന്നൊരു ആശങ്ക പങ്കുവച്ചു എന്ന് മാത്രം. ഇത് ഒരിക്കലും വനിതാ വിരു ദ്ധമായി കാണരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സെബാസ്ത്യന്‍ ജെയിംസ്, വൈക്കം