വിശുദ്ധ ബലിയര്‍പ്പണ സംഗീതങ്ങള്‍

വിശുദ്ധ ബലിയര്‍പ്പണ സംഗീതങ്ങള്‍
Published on
  • ജോര്‍ജ് ആലുക്ക, കൂവപ്പാടം, കൊച്ചി

വിശുദ്ധ ബലിയര്‍പ്പണം പ്രാര്‍ത്ഥ നകളുടെ പ്രാര്‍ത്ഥനയെന്നാണല്ലോ. 2024 ജൂണ്‍ 12 സത്യദീപത്തില്‍ ദേവാലയ സംഗീതത്തെപ്പറ്റി വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നത് ഏറെ സ്വാഗതാര്‍ഹമാണ്. ദൈവജന ത്തിന്റെ വിശ്വാസവും ഭക്തിയും വര്‍ധിക്കുന്നതിനും ദൈവാനുഗ്രഹം സമൃദ്ധമാകുന്നതിനും വി. ബലിയില്‍ പങ്കുകാരാകുന്ന വിശ്വാസികളുടെ മനസ്സുകളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്താനും ദേവാലയ സംഗീത ങ്ങള്‍ അനുയോജ്യവുമായിരിക്കണ മെന്ന് 10-ാം പീയൂസ് മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

വിശ്വാസികളുടെ ഏകാഗ്രതയ്ക്കും പ്രാര്‍ത്ഥനയ്ക്കും വിഘാതമാക്കുന്ന സംഗീതാലാപനം പാടില്ലെന്നും എടുത്തു പറയുന്നുണ്ട്. ഗാനാലാപനങ്ങള്‍ ദൈവത്തിന് ഏറെ ഇഷ്ടമാണെന്ന് സഭ തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഗാനാലാപനങ്ങള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് മനുഷ്യ മനസ്സിനേയും ശരീരത്തേയും ആഹ്ലാദത്തിലാക്കുന്നതും രണ്ടാമത്തേത് മനുഷ്യ മനസ്സിനെ ദൈവിക ഭക്തിയിലും ആത്മാര്‍ത്ഥ തയിലും ഉയര്‍ത്തുന്നതുമാണ്.

നമ്മുടെ കര്‍ത്താവ് ഈശോ മിശിഹാ തന്റെ അന്ത്യത്താഴ വേള യില്‍ അവിടന്ന് എന്നും എപ്പോഴും നമ്മോടൊപ്പമായിരിക്കാന്‍ വേണ്ടി തന്റെ പീഡാസഹനങ്ങള്‍ക്കും കുരിശുമരണത്തിനും മുമ്പായിട്ടാ ണല്ലോ അന്ത്യ അത്താഴം ഒരുക്കി യത്. അവിടത്തെ ഓര്‍മ്മക്കായും ലോകവസാനംവരെ മനുഷ്യമക്ക ളോടൊപ്പമായിരിക്കാനും വേണ്ടി ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപി ക്കുകയും ചെയ്തത് ആഹ്ലാദ പ്രകട നങ്ങളോടെയോ സംഗീതാലാപന ത്തോടെയോ ആയിരുന്നില്ല. പിന്നെ യോ ഏറ്റവും വികാരവായ്‌പ്പോടെയാ യിരുന്നു. ഈശോ അര്‍പ്പിച്ച ബലിയര്‍ പ്പണം വഴിയാണല്ലൊ സഭ സ്ഥാപിക്ക പ്പെട്ടത്. കാലങ്ങളുടെ പുരോഗമന ഒഴുക്കില്‍ മാറിമറിഞ്ഞ് ഇന്ന് അവ ആഹ്ലാദ പ്രകടനങ്ങളായി മാറിയിരിക്കുന്നു. വിശുദ്ധ ബലിയര്‍പ്പണം, ആത്മീയത തീരെ ഇല്ലാതായികൊണ്ടിരിക്കുന്നു.

ചില വൈദികര്‍ വി. ബലി ആരംഭിക്കുന്നതുതന്നെ ഗാനമേള ആരംഭിക്കുന്നമട്ടിലാണ്. വിശുദ്ധ ബലിയിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണല്ലോ കാര്‍മ്മികന്‍ ഓസ്തിയും വീഞ്ഞുമെടുത്ത് കര്‍ത്താവിന്റെ തിരുശരീരവും തിരുരക്തവുമായി മാറ്റപ്പെടുന്ന വില പ്പെട്ട സമയങ്ങള്‍. ഈ സമയം കര്‍ത്താവിന്റെ അതേ വാക്കുകള്‍ ഏറ്റവും ഭക്തിപൂര്‍വം ഉച്ചരിക്കുന്ന തിനു പകരം ചില പുരോഹിതര്‍ തന്റെ കഴിവുകളെ പ്രകടിപ്പിക്കുന്ന രീതിയില്‍ ഗാനരൂപത്തില്‍ ഉച്ചരിക്കുന്നതു കൊണ്ട് ആ വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്ന വിശ്വാസി കള്‍ക്ക് ആത്മീയ നിറവിലേക്ക് ആഴ പ്പെടുവാന്‍ സാധിക്കാതെ പോകുന്നു ണ്ട്. മറ്റൊരു പ്രധാനപ്പെട്ട സമയമാണ് വിശുദ്ധ കുര്‍ബാന സ്വീകരണ സമയം. സ്വീകരിച്ച് കഴിഞ്ഞാല്‍ കുറച്ചുസമയം സ്വമനസ്സാലെ തന്നില്‍ പ്രവേശിച്ചിരിക്കുന്ന ഈശോയെ ധ്യാനിക്കാനുള്ള ഒരു വലിയ സമയമാണ്.

ഈ വിലപ്പെട്ട സമയങ്ങളില്‍ താളമേളാദികളാലും ശബ്ദമലിനീകരണത്താലും ഈശോയെ മനസ്സില്‍ ഓര്‍ക്കാന്‍ പോലും പലപ്പോഴും സാധിക്കാത്ത ഒരവസ്ഥയിലേക്ക് വിശ്വാസികളെ കൊണ്ടെത്തിക്കുന്ന രീതികളുണ്ട്! ആത്മീയ ഗാനങ്ങള്‍ ഭക്തിപൂര്‍വം ആലപിക്കാം. അവ വിശ്വാസികളുടെ പ്രാര്‍ത്ഥനാ ചൈതന്യത്തെ ഉത്തേജിപ്പിക്കുന്നതായിരിക്കണം. അതേപോലെ ദിവ്യബലി മധ്യേയുള്ള തിരുവചന പ്രഭാഷണങ്ങള്‍ അവയുമായി ബന്ധപ്പെട്ടതും വിശ്വാസികള്‍ക്ക് ആത്മീയത ഉളവാക്കുന്നതും ആയിരിക്കുന്നതല്ലേ ഉത്തമം. എല്ലാ വിശ്വാസ സമൂഹത്തി നും പ്രാര്‍ത്ഥനകളുടെ പ്രാര്‍ത്ഥന യായ വിശുദ്ധ ബലിയര്‍പ്പണം വഴി ആത്മീയ സംതൃപ്തിയും നല്ല ക്രിസ്തീയ വിശ്വാസവും ലഭിക്കുമാറാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org