സത്യദീപം പ്രകാശം പരത്തണം

സത്യദീപം പ്രകാശം പരത്തണം

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഒരു ദേവാലയത്തില്‍ പോകുവാനിടയായി. ദേവാലയത്തിന്റെ പ്രവേശന കവാടത്തില്‍ വിതരണം ചെയ്യാതെ അടുക്കിവച്ചിരിക്കുന്ന നിലയില്‍ സത്യദീപം വാരിക കാണാനിടയായി. മറ്റെന്തെങ്കിലും സംഗതി ഇപ്രകാരം നിസ്സാരവത്കരി ക്കുമോ? സമയത്തു ലഭിക്കാത്ത മാധ്യമത്തിനും വാര്‍ത്തകള്‍ക്കും വിലയില്ല എന്ന സത്യം നാം തിരിച്ചറിയണം. നമുക്ക് ധാരാളം സംഘടനകളും, സ്ഥാപനങ്ങളും, നിസ്വാര്‍ത്ഥരായ വ്യക്തികളും, കുടുംബയൂണിറ്റും എല്ലാം ഉണ്ട്. അവരെയെല്ലാം ഉത്തരവാദിത്വം ഏല്‍പ്പിച്ചാല്‍ എല്ലാം ഭംഗിയായി നടക്കും. ഇടവകകളുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാനമായ ദൗത്യം സുവി ശേഷവത്കരണം തന്നെയാകണം.
സത്യദീപം പ്രസിദ്ധീകരിക്കുന്നത്, "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍" എന്ന യേശുക്രിസ്തുവിന്റെ ആഹ്വാനത്തിന്റെ ഭാഗമായുള്ള സുവിശേഷവത്കരണം തന്നെയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ ഈ പ്രവര്‍ത്തനത്തില്‍ നാം കാണിക്കുന്ന ഉദാസീനതകള്‍ക്കു ഉത്തരവാദിത്വം ഏറ്റെടുത്തവര്‍ ഉത്തരം പറയേണ്ടിവരും.
നാം വലിയ സ്ഥാപനങ്ങളായ കോളേജുകള്‍, ആശുപത്രികള്‍, അഗതിമന്ദിരങ്ങള്‍, കല്യാണബ്യുറോകള്‍ ഹാളുകള്‍ മുതലായവ വളരെ ഭംഗിയായി നടത്തുന്നു. പക്ഷെ സഭയുടെ വാര്‍ത്ത കളും, അഭിപ്രായങ്ങളും, യേശുവിന്റെ വചനങ്ങളും ഉള്‍ക്കൊള്ളുന്ന സത്യദീപം ഭംഗിയായി സമയത്തു വിത രണം ചെയ്യാന്‍ നമുക്ക് സാധിക്കുന്നില്ല. കോവിഡ് കാലത്ത് അതിനു ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയുമാണ്.
സത്യദീപം 1927-ല്‍ സ്ഥാപിതമായതാണ്. ഇത്ര യുംകാലം ആ ദീപം അണ യാതെ വളര്‍ത്തി വലുതാക്കി ഇപ്പോഴും പരിപാലിക്കു ന്നവരില്‍ അഭിമാനം തോന്നുന്നു.
ഇന്ന് സത്യദീപത്തിന്റെ ശക്തമായ ശബദ്ം സമൂഹത്തിലും, മാധ്യമങ്ങളിലും ചാനലുകളിലും വാര്‍ത്തയാകുന്നു. അതിലൂടെ തിരു ത്തലുകള്‍ക്ക് അധികാരികള്‍ നിര്‍ബന്ധിതരാകുന്നു. ഇവ കണക്കിലെടുത്തു സമയബന്ധിതമായ വിതരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.
സത്യദീപം ഇപ്പോള്‍ പലര്‍ക്കും വായിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ എല്ലാവരും പറയുന്ന ഒരു കാര്യം അവര്‍ക്കു സമയത്ത് സത്യദീപം കിട്ടുന്നില്ല എന്നാണ്. ഇക്കാര്യത്തില്‍ സഭയും സത്യദീപം പ്രവര്‍ത്തകരും, ഇടവക അധികാരികളും വലിയ ഇടപെടലുകള്‍ നടത്തേണ്ടത് അനിവാ ര്യമാണ്. കേരളത്തിലെ വായന കേന്ദ്രങ്ങളില്‍ ഇതു വായനയ്ക്ക് ലഭ്യമാക്കണം. സത്യദീപത്തിലൂടെ ഒരേ സമയം വിശ്വാസികളുടെ ആത്മീയവളര്‍ച്ചയും, സഭയ്ക്ക് ലോകത്തോട് പറയാനുള്ളതും പ്രതിഫലിപ്പിക്കാനും അതു സകല ജനത്തിനും എത്തിക്കാനും കഴിയ ണം. ഈ കോവിഡ് കാലഘട്ടത്തില്‍ സഭ പ്രധാനമായും വളരുന്നത് ഭവനങ്ങളി ലൂടെയാണ്. അപ്പോള്‍ അത്തരം വളര്‍ച്ചയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നതു സഭയുടെ ഉത്തരവാദിത്വമാണ്.

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org