ബലിയാടുകള്‍

ബലിയാടുകള്‍
Published on

ജോസ് പള്ളിപ്പാടന്‍, ഇടപ്പള്ളി

ഹൃദയം പിളര്‍ന്നു നിലവിളിക്കുന്ന അച്ഛനമ്മമാരുടെ കരളലിയിക്കുന്ന നൊമ്പരക്കാഴ്ചകളുമായാണ് ഇന്ന് പ്രബുദ്ധ മലയാളിയുടെ പ്രഭാതം ആരംഭിക്കുന്നത്. ഒരു കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആഹ്ലാദിച്ചവര്‍, അവര്‍ക്ക് വിവാഹത്തോടെ, ശോഭനമായ ഭാവിയൊരുക്കിയെന്ന നിര്‍ വൃതിയിലിരിക്കുമ്പോള്‍, പ്രിയമകള്‍ ക്രൂര പീഡനത്തിനിരയാകുന്നെന്നോ, നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടെന്നോ കേള്‍ക്കേണ്ടി വരുന്ന മാതാപിതാക്കള്‍….

സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുവായി മാറുന്ന, ഗതികെട്ടതും സമൂഹത്തെ കാര്‍ന്നു തിന്നുന്നതുമായ അര്‍ബുദമാണ് സ്ത്രീധനം. ഒരദ്ധ്വാനവും കൂടാതെ, പൂര്‍ണ വളര്‍ച്ചയെത്തി കയ്യില്‍ കിട്ടിയ കുട്ടികളെ, അതും സ്വന്തം പിന്‍ഗാമികളെ, ഉപദ്രവിച്ച് രസിക്കുക എന്നത് കുടുംബത്തില്‍ മാത്രമല്ല ആശ്രമങ്ങളിലും സന്യാസസമൂഹങ്ങളിലും വിരളമല്ല. ഇക്കാര്യത്തില്‍ ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസവുമില്ല തന്നെ.

നിലയും വിലയും സ്വന്തം കുടുംബത്തിന്റെ അഭിമാനവും സംരക്ഷിക്കുവാന്‍, അകത്തളങ്ങളില്‍ എരിഞ്ഞമരുന്നവരുടെ എണ്ണം ഇന്നും നമ്മെ ഭീതിപ്പെടുത്തുന്നു. കൃത്യമായി നിര്‍വചിച്ച്, പഴുതടച്ച് ശിക്ഷ കൊടുക്കേണ്ടതും ഏറ്റവും ഹീനമായ തിന്മയുമായി സ്ത്രീ ധനത്തെ കാണേണ്ടതും അതിനെതിരായി പ്രതികരിക്കേണ്ടതും അനിവാര്യമാണ്. പൈസ കൊടുത്തു വാങ്ങുന്ന ഭര്‍ത്താവിന്റെ ആര്‍ത്തിമൂത്ത അമ്മയ്ക്ക് പെറ്റമ്മയായി പെരുമാറാന്‍ ഒരിക്കലും ആവില്ലല്ലോ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org