ജപമാല രഹസ്യം-ധ്യാനം

ജപമാല രഹസ്യം-ധ്യാനം
Published on

പി ഒ ലോനന്‍, കോന്തുരുത്തി

ഒക്‌ടോബര്‍ ജപമാല മാസമാണല്ലോ. അതിനോടു ബന്ധപ്പെട്ട ഒരു കാര്യമാണ് പറയാനുള്ളത്. ജപമാല രഹസ്യങ്ങളുടെ ഒടുവില്‍ ധ്യാനിക്കുക എന്നു പറഞ്ഞാണല്ലോ അവസാനിപ്പിക്കുന്നത്. അതായത് വായിച്ചുകേട്ട രഹസ്യത്തിന്റെ സാരാംശത്തെക്കുറിച്ച് ധ്യാനിക്കുക എന്നര്‍ത്ഥം. എന്നാല്‍ അതിവിടെ നടക്കുന്നുണ്ടോ? രഹസ്യം വായിച്ചുകഴിഞ്ഞാല്‍ ഉടനെ സ്വര്‍ഗസ്ഥനായ പിതാവേ... ചൊല്ലിക്കഴിഞ്ഞിരിക്കും ഡിവൈന്‍ ചാനലുകളായ ശാലോമിലെയും ഗുഡ്‌നസ്സിലെയും കൊന്തനമസ്‌ക്കാരവും ഇതില്‍നിന്നും വ്യത്യസ്തമല്ല. ധ്യാനിക്കുക എന്നു പറയുമ്പോള്‍ 10 സെക്കന്റെങ്കിലും ഇടവേള വേണം. 'രഹസ്യ'ങ്ങളുടെ രചയിതാവ് ഉദ്ദേശിച്ചതും അതുതന്നെയാവാം. എന്നാല്‍ തെറ്റായ കീഴ്‌വഴക്കം ഇതുവരെ നാം പിന്തുടര്‍ന്നു. ഈ വൈകിയ വേളയിലെങ്കിലും അര്‍ത്ഥവത്തായി ജപമാലയര്‍പ്പണം നടത്താന്‍ നമുക്കേവര്‍ക്കും സാധിക്കുമാറാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org