സത്പ്രവൃത്തികളെ ആദരിക്കുക

സത്പ്രവൃത്തികളെ ആദരിക്കുക

അടുത്ത കാലത്തായി ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ അനേകം ഘോര കൊലപാതകങ്ങള്‍ ഉള്‍പ്പെടെ, നിരവധി ക്രൂര കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പട്ടാപ്പകല്‍ പോലും കൊല്ലും കൊലയും പരസ്യവേദികളില്‍ അരങ്ങേറുകയാണ്. ഈ വക കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതേറെയും യുവജന വിഭാഗമാണ്. നാട്ടിലെ സമാധാന ജീവിത താല്പര്യക്കാരായ സാധാരണ ജനങ്ങള്‍ നിസംഗമായി മൗനം പാലിക്കുന്നെങ്കിലും ഭയവിഹ്വലരാണ്. നമ്മുടെ നാടു കുറ്റകൃത്യങ്ങളുടെ നാടാണ് എന്ന തോന്നല്‍ എങ്ങും ശക്തിപ്പെട്ടിരിക്കുന്നു.
കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, അതു ശ്രമകരം തന്നെയാണ്. എന്നാല്‍ എളുപ്പമായി ചെയ്യാവുന്ന ഒരു ബദലുണ്ട്. അതാണു നാട്ടില്‍ നടക്കുന്ന സര്‍വ സത്പ്രവൃത്തികളും ആവുന്നത്ര വേഗത്തില്‍, ആവുന്നത്ര വ്യാപകമായി പ്രചരിപ്പിക്കുക, എന്നത്. അതിന്റെ കാരണക്കാരായവരെ പരസ്യമായി ആദരിക്കുക.
സമൂഹത്തില്‍ നടക്കുന്ന ഏറ്റവും ചെറിയ നന്മ പോലും അറിയാത്തവരായി ആരുമുണ്ടാകാത്ത വണ്ണം സത്പ്രവൃത്തികളെ സര്‍ക്കാരും പൊതുജനങ്ങളും എല്ലാവിധ മാധ്യമങ്ങളും പരസ്യമായി ആദരിക്കണം. ഇനി ഈ നാടു രക്ഷപ്പെടണമെങ്കില്‍ നന്മ പ്രവൃത്തികളുടെ നാടാണ് ഇതെന്നു ലോകം മുഴുവന്‍ സത്വരം അറിയപ്പെടണം. മത-സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സര്‍ക്കാരും തെല്ലു ശ്രദ്ധിക്കുമോ?

അഡ്വ. ഫിലിപ്പ് പഴേമ്പിള്ളി, പെരുവ

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org