റിപ്പബ്‌ളിക്ക്: പ്രജയും പൗരനും

റിപ്പബ്‌ളിക്ക്: പ്രജയും പൗരനും

ജനുവരി 27-ലെ സത്യദീപത്തില്‍ എം.എന്‍. കാരശ്ശേരി എഴുതിയ "റിപ്പബ്‌ളിക്ക്: പ്രജയും പൗരനും" ഒന്നാന്തരമായി. മതേതരരാഷ്ട്രമായ നമ്മുടെ ഭാരതഭൂമിയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിലുള്ള തീവ്രശ്രമങ്ങളിലാണു ഭരണകക്ഷിയായ ബിജെപി. ലോകസഭയില്‍ വെറും രണ്ട് അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന പാര്‍ട്ടി ഈ നിലയില്‍ എത്തിയത് മതത്തിന്റെ ലേബലിലാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനു രഥയാത്ര നടത്തിയ ബിജെപി നേതാവ് എല്‍.കെ. അദ്വാനി ഇക്കാര്യം അടിവരയിട്ട് ഭാരതീയരെ ബോധ്യപ്പെടുത്തുന്നു.
കേരളത്തില്‍ വേരോടിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മോഹവും മറ്റൊന്നല്ല. ചൈന, റഷ്യ, ക്യൂബ, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളിലെല്ലാം വിപ്ലവാനന്തരം അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പ് ഒഴിവാക്കി ഈ രാജ്യങ്ങളിലെല്ലാം ഏകാധിപത്യഭരണം നടപ്പിലാക്കിയതും ജനാധിപത്യം തന്നെ ഇല്ലാതാക്കിയതും നാം കണ്ടതാണ്. ഇവിടങ്ങളില്‍ ഭരണം നടത്തിയിരുന്ന ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും ഏകാധിപത്യഭരണത്തിനെതിരെ രക്തവിപ്‌ളവം നടത്തിയാണ് ഭരണാധികാരികളെ പുറത്താക്കി പാര്‍ട്ടി ഏകാധിപത്യം നടപ്പാക്കിയത് എന്നതു വിരോധാഭാസം തന്നെ.

ജോസഫ് മേലാട്ട്, അഞ്ഞൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org