

ആന്റണി തോമസ്, വാപ്പാലശ്ശേരി
നമ്മുടെ ഇടവക വികാരിമാര്‍ പലരും പള്ളി, പള്ളിമേട, പാരിഷ്ഹാള്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഇവയില്‍ പലതും ആവശ്യമാണോ, അല്ലയോ? 25-40 വര്‍ഷത്തെ പഴക്കം പോലുമില്ലാത്ത പള്ളികളും മറ്റും പൊളിച്ച് പണിയാന്‍ ശ്രമിക്കുന്നതും കണ്ടിട്ടുണ്ട്. എതിര്‍ക്കുന്നവരോട് നിര്‍ബന്ധപ്പിരിവ് ഇല്ലായെന്ന് പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തുന്നു.
വികാരിമാര്‍ക്ക് പേരും പെരുമയും സമ്പാദിക്കാനും, അവര്‍ക്ക് ഇഷ്ടപ്പെട്ട ദേവാലയങ്ങളില്‍ തുടരാനുമുള്ള ആഗ്രഹങ്ങള്‍ കൊണ്ടുപോലും രണ്ടര വര്‍ഷത്തെ സേവനം പുര്‍ത്തിയാക്കുമ്പോള്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതായി കണ്ടുവരുന്നു. ഏറെ പഴക്കമുള്ള പൊളിഞ്ഞ് വീഴാറായ പള്ളികള്‍ പുനര്‍നിര്‍മ്മിക്കേണ്ടതു തന്നെയാണ്, സംശയമില്ല.
അതിന്റെ ചുമതല നിര്‍മ്മാണ കമ്മിറ്റിക്കാണല്ലോ?
എങ്കിലും നവീകരണം / പുനര്‍നിര്‍മ്മാണം ആവശ്യപ്പെടുന്ന പള്ളികള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ അധികൃതര്‍ നല്കുന്നത് ഉചിതമായിരിക്കും.