ദരിദ്രര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം

ദരിദ്രര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം
Published on
  • പൗലോസ് ചക്കച്ചാംപറമ്പില്‍, ഇരിങ്ങാലക്കുട

2025 ഒക്‌ടോബര്‍ 29-ലെ സത്യദീപത്തില്‍ 'പാപ്പ പറയുന്നു' എന്ന ചെറുലേഖനം വായിച്ചു. പട്ടിണി മൂലം മരിക്കുന്നവരുടെ കണക്കുകള്‍ അവതരിപ്പിക്കുന്നു എന്നതിലല്ല നമ്മുടെ കടമകള്‍ അന്തര്‍ലീനമായിരിക്കുന്നത്. പാപ്പ ശരിയായ സ്ഥിതിവിവരങ്ങളാണ് സൂചിപ്പിച്ചിരിക്കുന്നത്.

കോടാനുകോടി ദൈവമക്കളായ സഹോദരങ്ങള്‍ ദാരിദ്ര്യത്തിന്റെ ശാപഹസ്തങ്ങളാല്‍ ലോകത്തില്‍ മരിച്ചുവീഴുന്നുണ്ട്. വീടില്ലാതെ, ഭക്ഷണമില്ലാതെ, അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെ ഈ ലോകത്തില്‍ ദൈവമക്കള്‍ മരിച്ച് ജീവിക്കുന്നുണ്ട്.

ഇവരുടെ പരിതാപകരമായ അവസ്ഥയിലേക്ക് നമ്മുടെ അകക്കണ്ണുകള്‍ തുറക്കേണ്ടിയിരിക്കുന്നു. വിശപ്പറിഞ്ഞവനേ വിശപ്പിനെപ്പറ്റിയും ദാരിദ്ര്യത്തെപ്പറ്റി മനസ്സിലാക്കാനും, സംസാരിക്കാനും സാധിക്കൂ.

ഇത്തരം വേദന അനുഭവിക്കുന്നവരെ സഹായിക്കാനും, പരിരക്ഷിക്കുവാനും നമ്മുടെ മനവും, തനുവും തയ്യാറാകട്ടെ എന്ന് പ്രാര്‍ഥിക്കാം, പ്രാര്‍ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org