സീറോ മലബാര്‍ സഭയുടെ ഇന്നത്തെ അവസ്ഥ

ഒ.ജെ. പോള്‍, പാറക്കടവ്

കേരളത്തിലെ സീറോ മലബാര്‍ സഭ ഇത്രത്തോളം നിലവാരത്തകര്‍ച്ചയിലേക്ക് എത്തിയ കാലഘട്ടം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ബഹുമാനപ്പെട്ട പിതാക്കന്മാരേയും ജസ്റ്റിസ് കുര്യന്‍ ജോസഫിനെപ്പോലെയുള്ള സമാരാധ്യരേയും അ വഹേളിക്കുന്ന പ്രസ്താവനകള്‍ നിറയെ. മുമ്പ് മറ്റു സഭാ വിഭാഗങ്ങളെ സമ്പത്തുകാര്യത്തിലും മറ്റും കോടതികളില്‍ കേസ് നടത്തുന്നതിനെ കളിയാക്കിയിരുന്നു. ഇന്ന് അ തിലൊക്ക മോശമായിരിക്കുന്നു കത്തോലി ക്കാ സഭയുടെ അവസ്ഥ. 'നിങ്ങള്‍ നാടെ ങ്ങും പോയി സുവിശഷം പ്രസംഗിക്കുവിന്‍' എന്നാണ് ശിഷ്യന്മാരോട് കര്‍ത്താവ് പറഞ്ഞത്. പിന്‍ഗാമികള്‍, അതിനു ഭേദഗതി വരുത്തി. നാടെങ്ങും പോയി വസ്തു കച്ചവ ടം നടത്തുവിന്‍ എന്ന് മാറ്റിയോയെന്ന് സം ശയിക്കേണ്ടിയിരിക്കുന്നു. സഭയെ ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ഏകോപനം വേണമെന്ന് മാര്‍പാപ്പ പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഈ കോലാഹലങ്ങള്‍. ഏകോപനം വേണമെന്ന് പറഞ്ഞതല്ലാതെ, അള്‍ത്താരാഭിമുഖമായി ഏ കോപനം വേണമെന്ന് പറഞ്ഞതായി കേട്ടിട്ടില്ല. മാര്‍പാപ്പ, ജനാഭിമുഖമായി ബലി

അര്‍പ്പിച്ചുകൊണ്ട്, മറ്റുള്ളവര്‍, അള്‍ത്താരാഭിമുഖമായി ബലിഅര്‍പ്പണം നടത്തി ഏ കോപനം വേണമെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല.

പൗരസ്ത്യസഭയുടെ ചുമതലയുള്ളകര്‍ദിനാളിനെ സ്വാധീനിക്കുവാന്‍ കഴിവുണ്ടെങ്കില്‍ ഏതു കാര്യവും കല്പനയായി വരും. ഇത് അനുസരിക്കണമെന്ന് പറ ഞ്ഞാല്‍, മനസ്സാക്ഷിക്ക് യോജിച്ച കാര്യങ്ങ ളേ അനുസരിക്കുവാന്‍ സാധ്യതയുള്ളൂ എ ന്നത് സഭ തന്നെ അംഗീകരിക്കുന്ന കാര്യമാണ്. അനുസരണം എന്ന വടി എല്ലായിട ത്തും ഓങ്ങാവുന്ന ആയുധമല്ല. അള്‍ത്താരാഭിമുഖം വാദിക്കുന്നവര്‍, പിരിവിന്റെ കാര്യ വും പെരുന്നാള്‍ ആഡംബരമാക്കേണ്ടതി ന്റെ കാര്യവും മൈക്ക് അള്‍ത്താരയില്‍വച്ച്, അള്‍ത്താരാഭിമുഖമായി പറയുവാന്‍ ത യ്യാറുണ്ടോ? അങ്ങനെ ചെയ്താല്‍ പിരിവി നെ ബാധിക്കും. അള്‍ത്താരാഭിമുഖമായി ബലി അര്‍പ്പിക്കുമ്പോള്‍ ജനം ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം ഒന്നും സംഭവിക്കാനില്ല. ഈ കാര്യങ്ങള്‍ മാത്രം ജനാഭിമുഖമായി പറ ഞ്ഞാല്‍ ഒരപാകത തോന്നിക്കും. അത് ഒഴിവാക്കുവാനാണ് രണ്ടാമത്തെ പകുതി ഭാഗം ജനാഭിമുഖമാക്കിയിരിക്കുന്നത്. ഏകോപനം വേണ്ടതായ എത്രയോ കാര്യങ്ങള്‍ സ ഭയില്‍ ഉണ്ട്.

പുരാതന കാലം മുതല്‍ ബുധനാഴ്ചകളില്‍ ആചരിച്ചിരുന്ന കരിക്കുറി തിരുനാള്‍ ചില രൂപതകളില്‍ തിങ്കളാഴ്ച ആക്കി. ചില പള്ളികളില്‍ മുട്ടുകുത്തുന്നത് ചില പള്ളികളില്‍ എണീറ്റ് നില്‍ക്കുന്നു. മറ്റ് ചിലയിടത്ത് ബഞ്ചില്‍ ഇരിക്കുന്നു. ഇവിടെയൊ ന്നും ആരും ഏകോപനം ആവശ്യപ്പെടുന്നില്ല. ആകെ വേണ്ട ഏകോപനം പുറംതിരി ഞ്ഞ് നില്‍ക്കുന്ന കാര്യത്തില്‍ മാത്രമാണ്. മറ്റെന്തോ ഗൗരവ വിഷയങ്ങളില്‍നിന്നു ജന ശ്രദ്ധ തിരിച്ചുവിടുവാനുള്ള തന്ത്രം ശരിയാ ണെന്ന് കരുതേണ്ടതായി വരും.

വസ്തുയിടപാടുകളില്‍ കാനന്‍ നിയമ വും സഭാധികാരികളുടെ പ്രമാണലംഘനങ്ങളില്‍ സിവില്‍ നിയമവും, കോടതികളില്‍ വക്കീല്‍മാര്‍ വാദിക്കുന്നത് വിചിത്രമാണ്. ഇതൊക്കെ നീക്കിവച്ചു തര്‍ക്കവിഷയങ്ങ ളില്‍ ഒരു സമവായം കണ്ടെത്തണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. വെള്ളിയാഴ്ച മാംസവര്‍ജനം തുടങ്ങിയ ചില കാ ര്യങ്ങള്‍ രൂപതാധ്യക്ഷന്മാര്‍ക്ക് തീരുമാനിക്കാം എന്നതുപോലെ ഇക്കാര്യത്തിലും അ ങ്ങനെയൊരു നിലപാടെടുത്ത് തല്‍ക്കാലം പ്രശ്‌നം അവസാനിപ്പിക്കുക. ഒരു സമവായ ത്തില്‍ എത്തിയതിനു ശേഷം അന്തിമതീരുമാനം എടുക്കുക. സഭയുടെ കൂടുതല്‍ കൂടുതല്‍ തരംതാഴ്ച ഒഴിവാക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org