പാരീഷ് കൗണ്‍സിലും നോമിനേഷനും

പാരീഷ് കൗണ്‍സിലും നോമിനേഷനും
Published on
  • പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

നമ്മുടെ സഭയില്‍ വര്‍ഷങ്ങളായി, എല്ലായിടവകളിലും കുടുംബ യൂണിറ്റുകള്‍/വാര്‍ഡുകള്‍ ഭംഗിയായി, സഭയ്ക്കും, ഇടവകയുടെ പൊതുവായ അഭിവൃദ്ധിക്കും, ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ച്ചയായും നമ്മുടെ ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ഞാനും ഒരിക്കല്‍ അതിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. അക്കാലത്ത് വികാരിയച്ചനോടു ചേര്‍ന്നു നിന്ന് ചെയ്യാന്‍ സാധിച്ച പ്രവര്‍ത്തനങ്ങളില്‍ അഭിമാനവും ഉണ്ട്. അത്തരത്തിലുള്ള യൂണിറ്റുകളില്‍ നിന്നുമാണ് ഇടവകയുടെ സുപ്രധാന ബോഡിയായ പാരിഷ് കൗണ്‍സിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

പല സ്ഥലങ്ങളിലും വ്യക്തിത്വമുള്ളവരും, കളങ്കരഹിതരും, സ്വീകാര്യരുമായ ആളുകളാണ് അത്തരം സ്ഥാനങ്ങളിലേക്ക് വന്നിരുന്നത്.

ഇക്കാലത്ത് അതിന് വിരുദ്ധമായ ചില സംഭവങ്ങള്‍ നടക്കുന്നതായി കാണുന്നുണ്ട്. ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ചില പള്ളികളില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

ഇത് തീര്‍ച്ചയായും ക്രൈസ്തവ സമൂഹത്തിനു യോജിച്ച ഒരു പ്രവൃത്തിയല്ല. ഇടവകകളിലെ പാവപ്പെട്ട മനുഷ്യര്‍ വിശ്വാസ പൂര്‍വം ഏല്‍പ്പിക്കുന്ന പണം ആര് ധൂര്‍ത്തടിച്ചാലും തകര്‍ച്ചയായിരിക്കും ഫലം. വളരെ ചുരുക്കം ഇടവകകളിലാണ് ഇത് സംഭവിക്കുന്നത്. ജാഗ്രത എല്ലാ ഭാഗത്തു നിന്നും ഉണ്ടാകണം.

നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം എല്ലാക്കാര്യങ്ങളുടെയും നടത്തിപ്പിന് കൃത്യ മായ മാര്‍ഗരേഖകളും ഉണ്ട്. അത് അനുസരിക്കാനും, അനുസരിപ്പിക്കാനും, നടപ്പിലാക്കാനും എല്ലാവരും തയ്യാറായാല്‍ തീരാവുന്നതാണ് എല്ലാ പ്രശ്‌നങ്ങളും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org