പ്രഹസനമാകുന്ന പ്രതിഷേധങ്ങള്‍

പ്രഹസനമാകുന്ന പ്രതിഷേധങ്ങള്‍
Published on

ജോസ് പള്ളിപ്പാടന്‍, ഇടപ്പള്ളി

2021 ജൂലൈ 5. മനസ്സാക്ഷി മരവിക്കാത്ത മനുഷ്യര്‍ക്ക് കറുത്ത ദിനം. ഒരു വന്ദ്യവൈദികന്‍ കൂടി ദയനീയമായി കൊല്ലപ്പെട്ടിരിക്കുന്നു. ആ ദുര്‍ബലദേഹത്തു നിന്നു പ്രാണന്‍ പറന്നകന്നതറിഞ്ഞതേ പതിവ് കലാപരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ജനാധിപത്യ ധ്വംസനമെന്നും മനു ഷ്യാവകാശ ലംഘനമെന്നും ചില മാധ്യമങ്ങളെങ്കിലും പരി തപിക്കുമ്പോള്‍, ഒരിക്കല്‍ കൊടുംകുറ്റവാളിയായി അദ്ദേ ഹത്തെ ഇകഴ്ത്തിയ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നു. പതിവ് തൊണ്ടത്തൊഴിലാളികളെല്ലാം, മതസാംസ്‌കാരിക കക്ഷി രാഷ്ട്രീയ ഭേദമെന്യേ രംഗത്തിറങ്ങിക്കഴിഞ്ഞു. അബദ്ധവും അപകടവും മണത്ത ചിലര്‍ ന്യായീകരണം നടത്തുന്നെങ്കില്‍ മുതലെടുപ്പ് മുന്നില്‍ക്കണ്ട് ചിലര്‍ പ്രതി ഷേധമുഖംമൂടിയണിയുന്നു.

തന്റെ ജീവിതകാലത്ത് അനേകര്‍ക്ക് വെളിച്ചമായിത്തീര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി തന്റെ അറിവും കഴിവും സാഹ ചര്യങ്ങളും ആരോഗ്യവുമെല്ലാം കത്തോലിക്കാ സഭയിലൂ ടെയാണ്, സഭയ്ക്കു വേണ്ടിയാണ് ചെലവഴിച്ചത്. ശരീര ത്തിന്റെ ഒരു അവയവം വേദനയനുഭവിച്ചാല്‍ ശരീരം മുഴുവന്‍ വേദനിക്കുമെന്നിരിക്കെ, ഒരു വര്‍ഷക്കാലമായി വേദനിച്ചുകൊണ്ടിരുന്ന ഈ അവയവത്തിനു വേണ്ടി സഭാ നേതൃത്വം എന്തു ചെയ്തു എന്ന് വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്. മരണശേഷം മാത്രം നടത്തുന്ന പ്രതിഷേധവും പ്രതികരണങ്ങളും പ്രഹസനം മാത്രമെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് പ്രയാസം? യഥോ ധര്‍മ്മ തഥോ ജയ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org