ക്രിസ്ത്യാനികളുടെ ഉച്ചാരണ ശുദ്ധി

The purity of pronunciation of Christians
Published on
  • ഒ ജെ പോൾ, പാറക്കടവ്

ഭാഷയുടെ ഉച്ചാരണത്തിന് സാമുദായികമായും പ്രാദേശികമായും ഭൂമിശാസ്ത്രപരമായും ചെറിയ വ്യത്യാസ ങ്ങളുണ്ട്. മലയാളഭാഷയെപ്പറ്റി പറഞ്ഞാൽ, കോഴിക്കോട്ടു കാരുടെ ഭാഷയല്ല തൃശ്ശൂർക്കാർക്ക്; തൃശ്ശൂർക്കാരുടെ ഭാഷ യല്ല തിരുവനന്തപുരത്തുള്ളവർക്ക്. തൃശ്ശൂർ ഭാഷ പ്രസിദ്ധ മാണ്. ചില സിനിമകളിൽ തൃശ്ശൂർ ഭാഷയ്ക്ക് പ്രത്യേകത കൊടുത്തിട്ടുണ്ട്. ഊണ് ഉണ്ടോ, ഉണ്ടതാണോ, ഉണ്ടതല്ലിയോ എന്നൊക്കെ പ്രാദേശികഭേദങ്ങളുണ്ട്. മദ്ധ്യകേരളത്തിലുള്ളവരുടെ ഉച്ചാരണമാണ് ഏറ്റവും നല്ലത്. ഊണ് കഴിച്ചോ? എന്നായിരിക്കും അവർ ചോദി ക്കുക. സമുദായികമായും ഉച്ചാരണ വ്യത്യാസങ്ങളുണ്ട്.

ഏറ്റവും ശുദ്ധമായ നമ്പൂതിരി ഭാഷ വേറിട്ടു നില്ക്കുന്നു. മുസ്ലീമുകളുടെ ഉച്ചാരണത്തിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടെ ങ്കിലും തിരിച്ചറിയാം. ഇതു രണ്ടിലും വ്യത്യസ്തമാണ് ക്രിസ്ത്യാനികളുടെ ഉച്ചാരണം. ബാര്യയും ബർത്താവും ബാരതവും ബക്തിയുമൊക്കെയാണ് ക്രിസ്ത്യാനികളുടെ പ്രയോഗം. ആനേനേയും പട്ടിനേയും പൂച്ചേനേം കോഴിനേയുമാണ് അവർ ഇഷ്ടപ്പെടുന്നത്. വ്യാകരണ നിയമം പാലിക്കുന്നതിലും ക്രിസ്ത്യാനികൾ പുറകോട്ടാണ്. മഹാത്മാഗാന്ധിജി എന്നും ബഹുമാനപ്പെട്ട അഭിവന്ദ്യ മാർ എന്ന ത്രിവിധ ബഹുമതിയോടെ പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്. ഗെയ്റ്റ് പടിവാതിൽ എന്ന പോലെ ആകും. ക്രിസ്ത്യാനികളുടെ ഭാഷാമികവിനെക്കുറിച്ച് മറ്റുള്ളവർക്ക് മതിപ്പില്ല.

ദിവ്യബലിയിലും അല്പം ശ്രദ്ധിച്ചാൽ മാറ്റാവുന്ന ഉച്ചാര ണപിശകുകൾ ഉണ്ട്. മാലാഗ (ഖ) സകലത്തിന്റേയും നാതാ (ഥാ) ബലിപീടം (ഠം) എന്നിവ ഉദാഹരണങ്ങൾ. അശ്രദ്ധമായി ഉച്ഛരിക്കുന്ന രീതിയും ചുരുക്കമായി കേൾ ക്കുന്നുണ്ട്, സമാധാനം (ദാ) മത്താവ് (താ) ആരാധന (ദ) തുടങ്ങിയവ.

സന്ധി നിയമങ്ങളെ തെറ്റിക്കുന്നത് ചുരുക്കമായി കേട്ടിട്ടുണ്ട്. ‘ഉദ്ധിതർ ആയിടുവാൻ’ എന്ന വാക്കുകൾ ഒറ്റവാക്ക് ആകുമ്പോൾ ‘ഉദ്ധിതരായിടുവാൻ’ (ഉത്ഥിതരായിടുവാൻ) എന്നാണ്. ‘ഉദ്ധിതർ രായിടുവാൻ’ എന്ന് ഉച്ഛരിക്കുമ്പോൾ അവിടെ നിയമം വീണ്ടും തെറ്റുന്നുണ്ട് (ആഗമസന്ധി). അതുപോലെ, രണ്ട് വാക്കുകൾ ഒറ്റ വാക്കായി ഉച്ഛരിക്കാറുണ്ട്. ‘സ്മരണ ഞങ്ങൾ’ എന്നത് രണ്ട് വാക്കുകളാണ്. ‘സ്മരണങ്ങൾ’ എന്ന ഒറ്റ വാക്കായി ഉച്ഛരിക്കുന്നു. അല്പം ശ്രദ്ധിച്ചാൽ മാറ്റാവുന്ന ഇത്തരം കാര്യങ്ങൾക്ക്, അൾത്താര ബാലന്മാർ മുതൽ മുതിർന്നവർ വരെ പരിശീലനം കൊടുത്താൽ പരിഹരിക്കാവുന്നതാണ്.

logo
Sathyadeepam Online
www.sathyadeepam.org