
ഞാന്‍ 50 വര്‍ഷത്തിലധികം വടക്കേന്ത്യ യില്‍ ആയിരുന്ന വ്യക്തിയാണ്. 35 വര്‍ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരനായിരുന്നു. ഇപ്പോള്‍ റിട്ടയറായി കോടുശ്ശേരി ഇടവകയില്‍ താമസിക്കുന്നു. എന്റെ അയല്‍ക്കാരും ഇടവകക്കാരും എല്ലാം നല്ലവരാണ്. വടക്കേന്ത്യയില്‍ ആയിരുന്നിടത്തോളം കാലമത്രയും എന്റെ വിശ്വാസജീവിതത്തിനും യേശു കര്‍ത്താവുമായു ള്ള വ്യക്തിബന്ധവും വളരെ നന്നായിരുന്നു. പ്ര തികൂല സാഹചര്യങ്ങള്‍ ആയിരുന്നിട്ടും അതി ന് ഒരു കോട്ടവും വന്നില്ല.
2023 ജൂണ്‍ 28-ലെ ലക്കത്തില്‍ ശ്രീ. ജെയിം സ് ഐസക്ക് കുടമാളൂര്‍ എഴുതിയ പ്രതികര ണം വായിക്കാനിടയായി. ദീര്‍ഘകാലം പത്ര പ്രവര്‍ത്തകനായിരുന്ന എനിക്ക് അതിനോട് വിയോജിപ്പുണ്ട്. ''എട്ടാം നൂറ്റാണ്ടില്‍ കേരളത്തി ലെത്തിയ ബ്രാഹ്മണരാണ് ഞങ്ങളുടെ പൂര്‍വി കര്‍, തോമസും ഉണ്ടായിരുന്നു...'' മുതലായവ. സീറോ മലബാര്‍ സമൂഹത്തിലെ രീതി ഉചിത മാണോ? നാലാമത്തെ പാരഗ്രാഫില്‍ ''സാധാര ണക്കാരായ വിശ്വാസികള്‍ക്ക്..., 5-ാമത്തെ പാരഗ്രാഫില്‍ ''നിങ്ങള്‍ മുക്കുവരുടെ പള്ളിയില്‍ ആണോ... നിസ്സംശയം പറയാം....
വിശുദ്ധ തോമസ് അപ്പസ്‌തോലന്‍ ഒരു പ്രത്യേക വര്‍ഗത്തെ തേടിപ്പിടിച്ചല്ല ജ്ഞാന സ്‌നാനം നല്കിയത്.
കേരള സഭയില്‍ തങ്ങളുടെ കൂടെയുള്ള ഒരു മെത്രാനോ അല്ലെങ്കില്‍ സന്യാസ സഭയിലെ അധികാരികള്‍ക്കോ അത് അവരുടെ ഇടയില്‍ ആണെങ്കില്‍ പോലും ഏതു സഭയിലും ആയിക്കൊള്ളട്ടെ, ചെയ്യുന്നത് തെറ്റാണെന്ന് ചിന്തി ക്കാതെ അവരുടെ മുഖത്തു നോക്കി പറയാനു ള്ള ആര്‍ജവം ഉണ്ടാകേണ്ടത് ദൈവത്തിന്റെ ഒരു ദാനമാണ്. ഈ സ്വഭാവവിശേഷം ആയിരു ന്നു യേശുക്രിസ്തുവിന്റെ സവിശേഷത.
ചില വ്യക്തികളുടെ ഇടുങ്ങിയ ചിന്താഗതി തെറ്റാണ്. അത് സഭയിലെ തന്നെ ക്രിസ്തു മൂല്യങ്ങള്‍ നശിപ്പിച്ചേക്കാം. നമ്മള്‍ സമാധാന പാലകരാണ്.