ലിയോ മാര്‍പാപ്പയുടെ അജന്‍ഡ

ലിയോ മാര്‍പാപ്പയുടെ അജന്‍ഡ
Published on
  • ഫാ. ലൂക്ക് പുത്തൃക്കയില്‍

ലിയോ മാര്‍പാപ്പാ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങിക്കൂടിയ ജനങ്ങളോടു മനസ്സു തുറന്നു മൂന്നു കാര്യങ്ങളാണ് പറഞ്ഞത്;

1) പ്രേഷിതത്വം - സഭാ തലവനെന്ന നിലയില്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പ്രേഷിതത്വമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ക്രിസ്തു ദര്‍ശനം അമൂല്യമാകയാല്‍ അതു ലോകമെങ്ങും, ജനതകള്‍ മുഴുവനും അറിയണം.

2) സാമൂഹ്യനീതി - ലോകത്തിന്റെ സമാധാനത്തിനും സ്വസ്ഥതയ്ക്കും ഏറ്റവും ആവശ്യം സാമൂഹ്യനീതിയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവു വര്‍ധിച്ചാല്‍ ലോകത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. സാമൂഹ്യനീതിയേക്കാള്‍ വലിയ സുകൃതം ഇല്ലെന്നു അദ്ദേഹം മനസ്സിലാക്കുന്നു.

3) പാലം പണിയുക - വിവിധ രാജ്യങ്ങള്‍ തമ്മിലും, മതങ്ങള്‍ തമ്മിലും ജനതകള്‍ തമ്മിലും പാലങ്ങള്‍ പണിത് ബന്ധങ്ങള്‍ ഊഷ്മളമാക്കിയാലേ ലോകത്തില്‍ സമാധാനം ഉണ്ടാകൂ. ഒന്നാം ലോകത്തില്‍ ജനിച്ചു, മൂന്നാം ലോകത്തില്‍ പ്രവര്‍ത്തിച്ചു സമസ്ത ലോകത്തേക്കും ഉള്‍ക്കൊള്ളുന്ന പദവിയിലെത്തിയ ലിയോ മാര്‍പാപ്പ ലോകത്തിന്റെ പ്രത്യാശയായി നിലകൊള്ളും. തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org