
തോമസ് മാളിയേക്കല്‍, അങ്കമാലി
നോര്‍ത്ത് ഇന്ത്യയിലും കേരളത്തിലും വൈദികരേയും സിസ്റ്റേഴ്‌സിനേയും ഉപദ്രവിക്കുന്നത് നമ്മള്‍ കൊണ്ടുകൊണ്ടിരിക്കുന്നു. മിണ്ടാപ്രാണികളെ അടിക്കുന്നതുപോലെയാണ് ഈ പാവപ്പെട്ട ശ്രേഷ്ഠരെ ഇന്ത്യയുടെ പലഭാഗത്തും ഉപദ്രവിക്കുന്നത്.
മനുഷ്യമക്കള്‍ക്കുവേണ്ടി അവരുടെ ശരീരവും ചോരയും നീരാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ മതങ്ങളേയും അവര്‍ ഒരുപോലെ കാണുന്നു. ഉദാഹരണത്തിനായി ഈ ശ്രേഷ്ഠര്‍ നടത്തുന്ന ഓര്‍ഡേജ് ഹോംസ കുട്ടികളുടെ അനാഥാലയംസ മന്ദബുദ്ധികള്‍ക്കും വികലാംഗകര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ ഇതെല്ലാം നടത്തിപ്പോരുന്നു.
ഇവിടെയെല്ലാം ഹിന്ദു, ക്രിസ്ത്യാനി, മുസ്ലീം സഹോദരീ സഹോദരന്മാര്‍ ഉണ്ടെന്നുള്ളതാണ് സത്യം. ഈ സ്ഥാപനങ്ങള്‍ ഇല്ലായിരുന്നെങ്കിലോ...? ഒരു സ്ത്രീ ഒരു വൈദികനെ തലയ്ക്കടിക്കുന്നത് കണ്ടു. എന്റെ സഹോദരീ വരുംനാളുകളില്‍ നിങ്ങള്‍ ദുഃഖിക്കേണ്ടി വരും.
പതിനാലു വര്‍ഷക്കാലം സെമിനാരികൡും മറ്റ് ഉയര്‍ന്ന സ്ഥാപനങ്ങളിലും പഠിച്ച് ബ്രഹ്മചര്യം സ്വീകരിച്ച് യേശുവിന്റെ സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് തെറ്റാണോ? ഇന്ന് തെറ്റിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അനേകായിരം യുവതീയുവാക്കളെ നന്മയിലേക്കു കൊണ്ടുവരുന്ന താണോ വൈദികരും സിസ്റ്റേഴ്‌സും ചെയ്യുന്ന തെറ്റ്?
മനുഷ്യമക്കളെ നേര്‍വഴിയില്‍ കൊണ്ടുവരാനാണ് അവരുടെ പ്രവര്‍ത്തനം അല്ലാതെ അക്രമവും അനീതിയും കൊള്ളിവപ്പും കൊള്ളരുതായ്മയും അവര്‍ പഠിപ്പിക്കുന്നില്ല. സ്‌നേഹം, സത്യം, നന്മ, പ്രാര്‍ഥന ഇതാണ് ജനസമൂഹത്തിലേക്ക് കൊടുക്കുന്ന മുദ്രാവാക്യം.
ആരെയും മതം മാറ്റുന്നില്ല. ഈ ശ്രേഷ്ഠരെ ഉപദ്രവിച്ചിട്ടുള്ളവര്‍ ഒരു സമയത്ത് തിരിച്ചുവന്ന് മാപ്പ് ചോദിച്ചിട്ടുള്ള കാഴ്ച കാണുവാന്‍ സാധിച്ചിട്ടുണ്ട്.