അതിക്രമങ്ങള്‍ ആസൂത്രിതം

അഗസ്റ്റിന്‍ ചെങ്ങമനാട്
അതിക്രമങ്ങള്‍ ആസൂത്രിതം
Published on

ക്രൈസ്തവരുടെ 600 ഓളം പള്ളികള്‍ ആക്രമിച്ചു തകര്‍ത്തു തരിപ്പണമാക്കിയതില്‍ ഒരു പള്ളിയുടെ പുനരുദ്ധാരണം സംബന്ധി ച്ച് നല്ല വാക്കെങ്കിലും മോദി മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നെങ്കില്‍ ക്രിസ്ത്യാനികള്‍ക്കു ആശ്വസിക്കാമായിരുന്നു. അക്രമ സംഭങ്ങളെ മറന്ന് വീണ്ടും വീണ്ടും കൂടിക്കാഴ്ച നടത്തിപ്പിരിയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ഉത്തരേന്ത്യയില്‍ നമ്മുടെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത് കേരളത്തില്‍ നിന്നു വിളിക്കപ്പെട്ട നമ്മുടെ മക്കളോ സഹോദരങ്ങളോ തന്നെയാണ്. അക്രമങ്ങള്‍ നേരിട്ടത് ഒറീസ്സയിലും കന്ദമാലിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഒക്കെയാണ്. ഇവിടെയൊക്കെ നമ്മുടെ കുടുബങ്ങളില്‍ നിന്നു മിഷനറിമാരും സന്യാസിനീ മിഷനറിമാരുമാണെന്നു ഓര്‍ക്കാതെ പോയത് കഷ്ടമായി തോന്നുന്നു. ഈയിടെ കര്‍ണ്ണാടക മന്ത്രി പറഞ്ഞത് ക്രിസ്ത്യാനികള്‍ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അടിക്കണം, അടിച്ചോടിക്കണമെന്നാണ്.

മദര്‍ തെരേസയുടെ ഭാരതരത്‌നം തിരിച്ചെടുക്കണമെന്നും ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നും മന്ത്രിതന്നെ ആഹ്വാനം ചെയ്യുന്നു. ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിനെയും മക്കളേയും ചുട്ടുകൊന്നതിലും അധഃസ്ഥിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ 84-ാം വയസ്സില്‍ യു എ പി എ അടക്കം ചുമത്തി ജയിലലടച്ചു കൊന്നതിനും ഖേദപ്രകടനമില്ല. ഇതൊക്കെ എങ്ങനെ മറക്കാന്‍ കഴിയും. ഈ ക്രൂരതകള്‍ മെത്രാന്മാര്‍ മറന്നെങ്കിലും ജനങ്ങള്‍ നന്നായി ഓര്‍ക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ വോട്ടുകള്‍ ഏതെങ്കിലും മെത്രാന്‍ പറഞ്ഞാല്‍ കിട്ടുമെന്നു പറയുന്നത് മലര്‍പൊടിക്കാരന്റെ ദിവാസ്വപ്നമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org