ജനാഭിമുഖകുര്‍ബാന ദൈവാഭിമുഖമാണ്

ജനാഭിമുഖകുര്‍ബാന ദൈവാഭിമുഖമാണ്

ഔസേപ്പച്ചന്‍ തടിക്കടവ്, കണ്ണൂര്‍

സത്യദീപം ലക്കം 30-ല്‍ ശ്രീ. ജോസഫ് തരകന്റെ കത്തില്‍ ക്രൂശിതനായ യേശുക്രിസ്തുവിനെ നമ്മള്‍ ദര്‍ശിക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്ന പരാമര്‍ശം കണ്ടു. ക്രൂശിത യേശുക്രിസ്താനുഭവത്തോടെ വി. കുര്‍ബാന അര്‍പ്പിക്കുകയാണ് വേണ്ടത്. 136 കോടി കത്തോലിക്കാ വിശ്വാസികളുള്ള സഭയില്‍ 50 ലക്ഷം വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെ ദേവാലയങ്ങളില്‍ പ്രധാന സ്ഥാനത്ത് ക്രൂശിതരൂപം നിലനിര്‍ത്തിയിട്ടുള്ള പള്ളികള്‍ എത്രയെന്ന് പരിശോധിക്കാന്‍ തയ്യാറാകണം. ക്ലാവര്‍ കുരിശെന്നും താമരകുരിശെന്നും വിശ്വാസികള്‍ പറയുന്ന മാനിക്കേയന്‍ കുരിശല്ലേ സ്ഥാപിച്ചിരിക്കുന്നത്. ഈ അവസ്ഥയില്‍ ക്രൂശിത യേശുക്രിസ്താഭിമുഖ കര്‍ബാന അര്‍പ്പിക്കണം എന്ന് രേഖപ്പെടുത്തിയതില്‍ എന്തര്‍ത്ഥമാണുള്ളത്? ജനാഭിമുഖ കുര്‍ബാന ദൈവാഭിമുഖമാണ്. രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു കൂടുന്നവരുടെ മദ്ധ്യത്തില്‍ ഞാനുണ്ടാകും (മത്താ. 18:20). ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേലാണ് (മത്താ. 12:23, ഏശ. 7:14).

വി. കുര്‍ബാനയര്‍പ്പണം ജനത്തോടല്ല എന്ന പരാമര്‍ശം അസംബന്ധമാണ്. വത്തിക്കാന്‍ 2 ആരാധനക്രമം, നമ്പര്‍ 14. അജപാലകന്‍ വിശ്വാസികള്‍ക്ക് ഉപദേശവും നിര്‍ദ്ദേശവും നല്കി ലക്ഷ്യം സാധിക്കാന്‍ സര്‍വ്വാത്മനാ പരിശ്രമിക്കണം, പേ. 116. അടിക്കുറിപ്പ് ഡിയില്‍ ആരാധന വൈദികരുടേതെന്നപോലെ വിശ്വാസികളുടേതുമാണ്. നമ്പര്‍ 33-ല്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദികന്‍ വിശ്വാസികളുടെ സമൂഹത്തില്‍ അദ്ധ്യക്ഷം വഹിച്ച്, വി. ജനം മുഴുവന്റേയും സന്നിഹിതരായിരിക്കുന്ന, എല്ലാവരുടെയും നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. സീറോ മലബര്‍ സഭയിലെ ബലിയര്‍പ്പകന്‍, പുറംതിരിഞ്ഞുനിന്ന് അദ്ധ്യക്ഷം വഹിക്കുന്നത് ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണ്.

പാരമ്പര്യത്തിന് വിശുദ്ധ പദവി നല്കി, നിങ്ങളുടെ പാരമ്പര്യത്തിനു വേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കുന്നു. ഈ ജനം വാക്കുകള്‍ കൊണ്ട് മാത്രം എന്നെ സമീപിക്കുകയും അധരം കൊണ്ട് എന്നെ ആരാധിക്കുകയും ചെയ്യുന്നു (ഏശ. 29:3). നിങ്ങളുടെ പാരമ്പര്യത്തിന് വേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ ത്ഥമാക്കുന്നു (മത്താ. 15:6).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org