കോവിഡിന് ശേഷം വി. കുര്‍ബാനയിലെ പങ്കാളിത്തം

കോവിഡിന് ശേഷം വി. കുര്‍ബാനയിലെ പങ്കാളിത്തം

സജീവന്‍ പടയാട്ടി, വേങ്ങൂര്‍

ആദ്യത്തെ ലോക്ക്ഡൗണ്‍ കാലത്ത് വി. കുര്‍ബാന അര്‍പ്പിക്കാന്‍ 5 പേര്‍ മാത്രമേ പാടുള്ളൂവെന്ന് ഭരണാധികാരികള്‍ പ്രഖ്യാപിച്ചതോടു കൂടി പള്ളിയില്‍ ആര്‍ക്കും ചെല്ലാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. അഥവാ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പള്ളിയില്‍ ചെന്നുകഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും പ്രവേശന മില്ല. വാതിലടച്ച് കുര്‍ബാന ചൊല്ലി തുടങ്ങും. പിന്നെ അവിടത്തെ വികാരിയോ അസി. വികാരിയോ പറയും അല്ലെങ്കില്‍ കപ്യാര്‍ പറയും 'ദേ നാളെ മുതല്‍ വരാന്‍ പാടില്ല. ഇന്നലെ ഇവിടെ പോലീസ് വന്നിട്ടുണ്ടായിരുന്നു.' ചരിത്ര ത്തില്‍ ആദ്യമായിട്ടാണ് പള്ളി അടച്ചുകൊണ്ടുള്ള കുര്‍ബാന നടന്നത്. പള്ളിയകത്തു കയറുവാനുള്ളവരുടെ അനുവദിച്ച എണ്ണം കഴിത്താല്‍ പള്ളിയുടെ വാതില്‍ അടയ്ക്കുകയാ ണ്. പള്ളിയില്‍ വന്ന് കുര്‍ബാനയില്‍ പങ്കുകൊണ്ടു കഴിഞ്ഞാല്‍ മാരകമായ കൊറോണ വന്നു പിടിക്കുമോ എന്നുള്ള ഭയത്തിലാണ് പലരും ജീവിക്കുന്നത്.

ഇപ്പോള്‍ ഓണ്‍ലൈനില്‍ ആണെങ്കിലും രണ്ടു മൂന്നു കുര്‍ബാന കാണുന്നവര്‍ ഉണ്ട്. കാരണം അവര്‍ക്ക് ഇപ്പോള്‍ യാതൊരുവിധ തിരക്കുമില്ല. മുന്‍കാലങ്ങളില്‍ ഞായറാഴ്ചകളില്‍ പോലും കുര്‍ബാനയില്‍ പങ്കുചേരാന്‍ സമയമി ല്ലായിരുന്നു. പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തുന്നത് പ്ര സംഗം കഴിഞ്ഞാകും. എങ്ങ നെയെങ്കിലും കുര്‍ബാന കഴിഞ്ഞ് വണ്ടിയെടുത്ത് ഭാര്യയും മക്കളും കൂടി ടൂര്‍ പോകുന്ന സംഭവം. ഇവിടെയാണ് ദൈവത്തിന്റെ പദ്ധതി ദൃശ്യമാകു ന്നത്. ലോകജനതയെ ദൈവം ഒരേ സമയം വീട്ടില്‍ ഇരുത്തി, എല്ലാവരിലും ആ ത്മീയാന്തരീക്ഷം വളര്‍ത്തി കൊണ്ടിരിക്കുന്നു. പണ്ടു കാലങ്ങളില്‍ ഒരു കുര്‍ബാന യില്‍ പങ്കുകൊള്ളണമെങ്കില്‍ എട്ടും പത്തും കിലോമീറ്റര്‍ നടന്നുപോകേണ്ട അവസ്ഥയു ണ്ടായിരുന്നു. ഇന്ന് വീട്ടിലിരുന്ന് കുര്‍ബാന കാണാം.
ഇവിടെയാണ് കുടുംബയൂണിറ്റുകളുടെ പ്രസക്തി. ഇനി കുടുംബയൂണിറ്റുകള്‍ കുര്‍ബാനയോടു കൂടി ആരംഭിച്ചു കുടുംബബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കേണ്ട അവസ്ഥ വരുകയാണ്. ലോകചരിത്ര ത്തില്‍ ആദ്യമായിട്ടാണ് ദുഃഖവെള്ളിയാഴ്ച്ച പോലും പള്ളികളില്‍ കടന്നുചെല്ലാന്‍ സാധിക്കാത്ത സാഹചര്യം വന്നത്. വിശ്വാസികള്‍ ഇല്ലാത്ത അവസ്ഥയില്‍ പള്ളികള്‍ ശുന്യമാകുമ്പോള്‍ നമുക്കൊക്കെ വിഷമമുണ്ട്. വിശാസികള്‍ ഒരു ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തി ശുന്യത അറിയുന്നില്ല. കുഴിയില്‍ ചെ ല്ലുമ്പോള്‍ ശുന്യത അല്ലേ എന്നുള്ള ചിന്ത ഉണ്ടാകില്ല. പക്ഷെ, ഒരു വ്യക്തി പള്ളിയില്‍ ചെന്നു കഴിയുമ്പോള്‍ അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥി ക്കുമ്പോള്‍ അവനിലെ ശൂന്യത പോയി കിട്ടും. ഒരു വൈദികന്‍ ബലിയര്‍പ്പിക്കുമ്പോള്‍ ശൂന്യത അനുഭവപ്പെട്ടാല്‍ ആ ശൂന്യത വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനയോടു കൂടി കര്‍ത്താവിന്റെ കൃപ ഒഴുകി യെത്തും. ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് കൃപ പൂര്‍ണ്ണമായി കിട്ടണ മെങ്കില്‍ പള്ളിയില്‍ വന്ന് കുര്‍ബാനയില്‍ പങ്കെടുക്കേണ്ടി വരും. കോവിഡിന് ശേഷം ദൈവം അത്ഭുതങ്ങള്‍ പള്ളിയില്‍ നടത്തി കൊടുക്കും. അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.
കോവിഡിനു ശേഷം വി. കുര്‍ബാനയിലെ പങ്കാളിത്തം പതിന്മടങ്ങായി വര്‍ദ്ധിക്കാനും ജനങ്ങള്‍ വിശ്വാസതീഷ്ണതയാല്‍ ജ്വലിക്കാനും സര്‍വേശ്വരന്‍ ഇടയാക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org