സഭയിലെ വിധവാസംഘടനകള്‍

സഭയിലെ വിധവാസംഘടനകള്‍
Published on
  • പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

പൊതുവെ പറഞ്ഞാല്‍ വൈധവ്യം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരു ദുരവസ്ഥയാണ്. എങ്കിലും ചിലപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളും ഉണ്ടായേക്കാം. വിശുദ്ധ ബൈബിളില്‍ പലയിടങ്ങളിലും ദൈവത്തിന്റെ വലിയ തോതിലുള്ള കരുണ ഇവരുടെ മേല്‍ ചൊരിയുന്നതു നാം വായിച്ചിട്ടുണ്ട്.

അത്തരത്തിലുള്ള ജീവിതങ്ങളുടെ ഒത്തൊരുമയ്ക്കും, അവരുടെ വേറിട്ട കഴിവുകളെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനും, ആത്മീയമായി ഉയര്‍ത്തുന്നതിനും സംഘടനകള്‍ ഉണ്ടാകുന്നത് തീര്‍ത്തും നല്ലതു തന്നെയാണ്. ഇത്തരത്തില്‍ ഒന്നാണ് സീറോ മലബാര്‍ സഭയിലെ വിധവ കൂട്ടായ്മകള്‍. എങ്കിലും അവരെ വിധവ എന്ന നാമത്തില്‍ അഭിസംബോധന ചെയ്യുന്നത് അവരെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന ഓര്‍മ്മകളെ നിലനിര്‍ത്താന്‍ കാരണമാകുന്നുണ്ട് എന്നാണ് അവരില്‍ ചിലരില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

ആ ഒരു വാക്ക് ഒരു ആക്ഷേപമായിട്ടാണ് പലരും കാണുന്നത്. ചില സഭകളില്‍ മറ്റു ചില പേരുകളിലാണ് അവരുടെ സംഘടനകള്‍ അറിയപ്പെടുന്നത്. അത്തരത്തിലുള്ള ഒരു സമീപനം നമ്മുടെ സഭയിലും ഉണ്ടാകുന്നത് അഭികാമ്യമാണ് എന്നാണ് എന്റെ ഒരു വിലയിരുത്തല്‍. സഭയിലെ ഉന്നതര്‍ ഇക്കാര്യത്തില്‍ ചിന്തിക്കുന്നത് ഉചിതമായിരിക്കും.

അതെസമയം എന്തുകൊണ്ടോ ഭാര്യ മരണപ്പെട്ടുപോയവരെ വിഭാര്യര്‍ എന്ന് വിളിക്കാറുമില്ല. ആയവര്‍ക്കുവേണ്ടി ഒരു ഔദ്യോഗിക കൂട്ടായ്മ സഭകളിലും, സമൂഹങ്ങളിലും കാണാറുമില്ല. സ്ത്രീകളെയും, പുരുഷന്മാരെയും ഒരേ തരത്തില്‍ കാണേണ്ട നമ്മള്‍ അത്തരത്തില്‍ ഒരു വേര്‍തിരിവ് സൃഷ്ടിക്കേണ്ട കാര്യമില്ല എന്നാണു എനിക്ക് തോന്നുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org