ഓണ്‍ലൈന്‍ വഴി വീട്ടിലേക്കും മദ്യം എത്തിക്കാനുള്ള നീക്കം സര്‍ക്കാര്‍ അനുവദിക്കരുത്

കേരള മദ്യവിരുദ്ധ ഏകോപന സമിതി
ഓണ്‍ലൈന്‍ വഴി വീട്ടിലേക്കും മദ്യം എത്തിക്കാനുള്ള നീക്കം സര്‍ക്കാര്‍ അനുവദിക്കരുത്
Published on

ബിയറും, വൈനും ഉള്‍പ്പെടെയു ള്ള മദ്യം വീടുകളിലും മറ്റും ഓണ്‍ ലൈന്‍ വഴി വില്‍ക്കാന്‍ അനുമതി തേടിയുള്ള ഇ-വാണിജ്യ കമ്പനി കളുടെ നീക്കം സര്‍ക്കാര്‍ തടയേണ്ടതുണ്ട്. സാധാരണ ജനങ്ങളെ വെല്ലു വിളിക്കുന്ന നീക്കമാണ് ഇതിനു പിന്നില്‍. സര്‍ക്കാര്‍ വിദേശ, സ്വദേശ മദ്യ കുത്തകള്‍ക്കും അബ്കാരികള്‍ ക്കും വഴങ്ങരുത്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചു കൊണ്ടു വരുക എന്നതാണ് മദ്യനയമെന്ന് 2016 ലും, 2021 ലും തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയ ഇടതു മുന്നണി, ബാര്‍ വളര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ഒരിക്കലും പച്ചക്കൊടി വീശരുത്. ഇക്കാര്യത്തില്‍ പുനരാ ലോചന നടത്തി ജന നന്മ നയങ്ങളോടൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org