ഓണ്‍ലൈന്‍ സിനഡും വയോധികരുടെ ഓഫ്‌ലൈന്‍ സാഹചര്യങ്ങളും

ഓണ്‍ലൈന്‍ സിനഡും വയോധികരുടെ ഓഫ്‌ലൈന്‍ സാഹചര്യങ്ങളും

സിബി മങ്കുഴിക്കരി, തണ്ണീര്‍മുക്കം

സീറോ മലബാര്‍ സഭാ സിനഡ് ഈ കെട്ടകാലത്ത് കൂടുമ്പോള്‍ 'തീയതി പറ ഞ്ഞാല്‍ ഐക്യമായോ' എന്ന മുഖപ്രസംഗം വളരെ കാലിക പ്രസക്തവും ഇവി ടുത്തെ വിശ്വാസികള്‍ മന സ്സില്‍ ഉരുവിടുന്ന അടി സ്ഥാനപരമായ ചോദ്യവും തന്നെ. സത്യം തുറന്നു പറയുന്ന സത്യദീപം വീണ്ടും അതിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.
എല്ലാവരും 'സ്മാര്‍ട്ടാ യി' ഫോണ് ഉപയോഗി ക്കുന്ന ഇക്കാലത്ത്, ഫ്രാന്‍ സിസ് മാര്‍പാപ്പയുടെ ഐ ക്യത്തിനു വേണ്ടി ഒപ്പം നടക്കാനുള്ള സന്ദേശത്തി ന്റെ ചുവടു പിടിച്ചെന്ന പ്രതീതി ഉളവാക്കിയുള്ള സമ്മേളനത്തില്‍ വത്തി ക്കാന്‍ പ്രതിനിധിയുടെ വാക്കുകള്‍ കാര്‍ക്കശ്യത്തി ന്റെയും, കടുംപിടുത്തത്തി ന്റേതുമായ ഭാഷ്യത്തില്‍ മാധ്യമങ്ങളില്‍ വിളമ്പപ്പെ ട്ടു. വിളമ്പിയതാവട്ടെ റോ മില്‍ നിന്നുള്ള കത്തുകളെ വക്രീകരിച്ച് വിവര്‍ത്തനം ചെയ്ത് തെറ്റിധാരണ പുലര്‍ത്തുന്നതില്‍ കൃത ഹസ്തരായ എസ്.എം.പി. ആര്‍. ടീം. തുടര്‍ന്ന് ആ അഭിസംബോധനയുടെ ശരിയായ ഇംഗ്ലീഷ് പരി ഭാഷ പുറത്തുവരുന്നു.
ഗൂഗിള്‍ പരിഭാഷയില്‍ കൂടി ആളുകള്‍ക്ക് കാര്യ ങ്ങള്‍ എളുപ്പത്തില്‍ ഗ്രഹി ക്കാന്‍ കഴിയുന്ന ഇക്കാല ത്തു പോലും വിശ്വാസിക ളെ അധികകാലം ആര്‍ ക്കും പറ്റിക്കാന്‍ പറ്റില്ല എ ന്നതാണ് വസ്തുത.
ആമുഖമായി ഇക്കാര്യ ങ്ങള്‍ ബന്ധപ്പെട്ടവരെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, സീറോ മലബാര്‍ സഭയു ടെ അജപാലന രംഗത്തെ ഒരേ ദിശയില്‍ കുര്‍ബാന ചൊല്ലുന്നതിനെക്കാള്‍ ഗൗരവതരവും സുപ്രധാന വുമായ ഒരു വിഷയത്തി ലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ ഇടവകകളില്‍ ദിവ്യബലിയില്‍ സജീവ പങ്കാളികള്‍ ആയിരിക്കുക യും, കോവിഡ് സാഹ ചര്യം മൂലം വീടുകളില്‍ തളയ്ക്കപ്പെടുകയും ചെയ്യപ്പെട്ട 70 വയസിനു മുകളില്‍ പ്രായമുള്ള വയോധികരെക്കുറിച്ച്
സഭാസംവിധാനങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചി ട്ടുണ്ടോ? സഭയിലെ ദൈവ ശാസ്ത്രജ്ഞരോ തത്വ ശാസ്ത്രജ്ഞരോ സാമൂ ഹ്യ ശാസ്ത്ര വിദഗ്ദ്ധരോ അജപാലന പണ്ഡിതരോ ഇക്കൂട്ടരെ ഫോക്കസ് ചെ യ്ത് ശക്തി പകരാന്‍ എന്തെങ്കിലും പദ്ധതികള്‍ മുന്നോട്ടുവച്ചോ?
താഴ്ന്ന ക്ലാസ് മുതല്‍ മുകളിലേയ്ക്കുള്ള കുട്ടിക ളൊക്കെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കാളികളാകുകയും, ഐ ടി. ജോലിക്കാര്‍ വര്‍ക്ക് ഫ്രം ഹോം ല്‍ ദിവസങ്ങള്‍ തള്ളിവിടുമ്പോഴും, സാധാ രണ ജോലിക്കാരും മധ്യ വയസ്‌ക്കരുമൊക്കെ ഇട വേളകളില്‍ സ്മാര്‍ട്ട് ഫോ ണില്‍ സ്മാര്‍ട്ട് ആകുന്നത് കണ്ടുകൊണ്ട് മുറിക്കുള്ളി ലും, കട്ടിലുകളിലും, അടു ക്കളകളുടെ വര്‍ക്ക് ഏരിയ കളിലും മൂകസാക്ഷികളാ യവര്‍ക്ക് ഒരു ഗൂഗിള്‍ മീ റ്റോ സൂം മീറ്റിംഗ് അടക്ക മുള്ള വേദികളോ സംഘടി പ്പിക്കാന്‍ സഭാ സംവിധാന ങ്ങള്‍ തുനിയാത്തത് എന്തുകൊണ്ടാവാം.
ദിവ്യബലിയുടെ ദിശാഭി മുഖ്യങ്ങള്‍ക്കപ്പുറം നമ്മു ടെ വയോധികരെ ആത്മീ യമായും മാനസികമായും ഉജ്ജീവിപ്പിക്കുന്നതിലാക ണം നമ്മുടെ മുന്‍ഗണന.
വയോധികരെ ഒപ്പം നിറുത്താനും കൂടെ നട ക്കാനും അവരുമായി ഇട പെടല്‍ നടത്താനും ഇടവ ക വികാരിമാര്‍ മാസത്തില്‍ ഒരു ദിനം കണ്ടെത്തണം. എന്നു പ്രഖ്യാപിക്കാന്‍ ഓണ്‍ലൈന്‍ സിനഡ് ഓഫാക്കിവച്ചായാലും ചിന്തയുണ്ടാവണമെന്ന് കൂടി അഭിപ്രായപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org