തുടരുന്ന സ്ത്രീപീഡനങ്ങള്‍

തുടരുന്ന സ്ത്രീപീഡനങ്ങള്‍

തോമസ് മാളിയേക്കല്‍, അങ്കമാലി

അടുത്തകാലത്ത് ട്രെയിനില്‍ ഒരു യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതുമയൊന്നും തോന്നുന്നില്ല. ഇത്തരത്തില്‍ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. യുവതികള്‍ക്കും കന്യാസ്ത്രീകള്‍ക്കും മറ്റും ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ സാധിക്കാത്ത കാലമായിരിക്കുന്നു.

സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ നിന്നു ഇതര കമ്പാര്‍ട്ടുമെന്റുകളിലേക്ക് പ്രവേശനമില്ല. ഷട്ടര്‍ ഇട്ടിരിക്കുകയാണ്. ഈ ഷട്ടര്‍ ഇല്ലായിരുന്നുവെങ്കില്‍ അക്രമിയില്‍ നിന്നു ഓടി രക്ഷപ്പെടാമായിരുന്നു. മറ്റു കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാര്‍ക്ക് അതിക്രമത്തില്‍ നിന്നു രക്ഷിക്കാനാകുമായിരുന്നു. ട്രെയിനില്‍ പൊലീസ് ഉണ്ടെന്നു പറയുന്നു. വനിതാ പോലീസ് ഉണ്ടോ? ആര്‍ക്കറിയാം. ടി.ടി.ഇ. ഉണ്ട് അവരുടെ ചെക്കിംഗ് കഴിഞ്ഞാല്‍ ഉത്തരവാദിത്വം തീര്‍ന്നമട്ടാണ്. പരാതിപ്പെട്ടാല്‍ അവര്‍ കൈമലര്‍ത്തും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും പലപ്പോഴും പ്രയോജനമൊന്നും കാണുന്നില്ല. ഗോവിന്ദച്ചാമിമാര്‍ ഇനിയും ഉണ്ടാകും. അതിനാല്‍ സ്ത്രീയാത്രക്കാര്‍ പ്രത്യേകം സൂക്ഷിക്കണം. യാത്ര ചെയ്യുന്ന കന്യാസ്ത്രീകളും ശ്രദ്ധിക്കണം. ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുണ്ടായ അനുഭവം നാം വായിച്ചതല്ലേ?

തൊഴില്‍ ശാലകളില്‍, വാഹനങ്ങളില്‍, സ്ത്രീകള്‍ എവിടെയെല്ലാം ജോലി ചെയ്യുന്നുവോ അവിടെയെല്ലാം സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടതാണ്. ഇതു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടമയും കര്‍ത്തവ്യവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org