നിശ്ശബ്ദതയും ആത്മീയതയും…

Published on

ഡേവീസ് കാട്ടൂക്കാരന്‍, ഒല്ലൂര്‍

സത്യദീപം ആഗസ്റ്റ് രണ്ടാം ലക്കത്തില്‍ ബിനു തോമസ് എഴുതിയ 'നിശ്ശബ്ദതയും ആത്മീയതയും ആധുനികതയും' എന്ന ലേഖനം ഞാന്‍ സശ്രദ്ധം വായിച്ചു. ഉന്നത സാഹിത്യനിലവാരവും വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ ഈ ലേഖനം എഴുതിയ ബിനു തോമസിനെ അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്യുന്നു.
നിശ്ശബ്ദത അരൂപിയുടെ ഭാഷയാണ്. പ്രാര്‍ത്ഥനയ്ക്കു നമ്മുടെ വാക്കുകള്‍ക്കോ ചിന്തകള്‍ക്കോ ഭാവനകള്‍ക്കോ പ്രസക്തിയില്ല. ദൈവത്തിന്‍റെ സ്വരം ശ്രവിക്കാനായി നമ്മുടെ ഹൃദയത്തെ ദൈവസന്നിധിയില്‍ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ടു തുറന്നിടുക. ഇതാണു നിശ്ശബ്ദതയിലും നിശ്ചലതയിലും ലാളിത്യത്തിലുമുള്ള ഹൃദയത്തിന്‍റെ പ്രാര്‍ത്ഥന.

നിശ്ശബ്ദമായ ഈ പ്രാര്‍ത്ഥനാരീതി സാധാരണക്കാര്‍ക്കും ഇന്നത്തെ യുവതലമുറയ്ക്കും അന്യമാണ്. ഈ ധ്യാനരീതി സന്ന്യാസഭവനങ്ങളുടെ മതില്‍ക്കെട്ടില്‍ ഒതുങ്ങിനില്ക്കേണ്ടതല്ല. നമ്മുടെ ഭവനങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും മതബോധന ക്ലാസ്സുകളിലേക്കും വ്യാപിപ്പിച്ച് അവ പരിശീലിപ്പിച്ചു നമ്മുടെ ഭാവി തലമുറയെ രക്ഷിക്കേണ്ടതു നമ്മുടെ ചുമതലയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org