ബാക്ക് ബഞ്ചില്ലാത്ത ക്ലാസ്‌റൂം

ബാക്ക് ബഞ്ചില്ലാത്ത ക്ലാസ്‌റൂം
Published on
  • ജോര്‍ജ് മുരിങ്ങൂര്‍

2025 ആഗസ്റ്റ് 6 ന് പ്രസിദ്ധീകരിച്ച സത്യദീപത്തില്‍, താടിക്കാരന്‍ എഴുതിയ ചെറുകുറിപ്പില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും സ്വീകരിക്കാവുന്നതും സ്വീകരിക്കേണ്ടതുമായ വലിയൊരു നന്മ ഇടംപിടിച്ചിട്ടുണ്ട്. ക്ലാസ് മുറികളില്‍ നിന്നു ബാക്ക് ബഞ്ച് എന്നന്നേക്കുമായി ഒഴിവാക്കുക. ക്ലാസ് മുറിയിലെ എല്ലാ കുസൃതികളും വികൃതികളും കുഴപ്പങ്ങളും ബാക്ക് ബഞ്ചിലാണ് ജന്മമെടുക്കുന്നത്.

അധ്യാപികയ്ക്ക് / അധ്യാപകന് എളുപ്പത്തില്‍ നോട്ടം കിട്ടാത്ത ഇരിപ്പിടമാണ് ബാക്ക് ബഞ്ച്. ബാക്ക് ബഞ്ച് അപ്രത്യക്ഷമാകുന്നതോടുകൂടി എല്ലാ കുട്ടികളുടെ മേലും പഠിപ്പിക്കുന്ന വ്യക്തിക്ക് നേരിട്ട് നോട്ടം കിട്ടും. ഓരോ കുട്ടിയേയും വ്യക്തിപരമായി ശ്രദ്ധിക്കാന്‍ അവസരം ലഭിക്കും. ക്ലാസിലെ എല്ലാ കുട്ടികളും തന്റെ കണ്‍മുമ്പിലുണ്ടെന്ന ബോധ്യത്തോടുകൂടി, കുട്ടികളുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് പഠിപ്പിക്കാന്‍ കഴിയുന്നു.

ബാക്ക് ബഞ്ചിലിരിക്കുന്ന ഏതെങ്കിലും കുട്ടിക്ക്, താന്‍ ക്ലാസിലെ ഏറ്റവും മോശപ്പെട്ട കുട്ടികളില്‍ ഒരാളാണെന്ന അസ്വസ്ഥതപ്പെടുത്തുന്ന ചിന്തകളുണ്ടെങ്കില്‍, ആ അസ്വസ്ഥതകളും ചിന്തകളും ഉപേക്ഷിച്ചുകൊണ്ട് പഠിക്കാന്‍ അവസരം ലഭിക്കുന്നു. കുട്ടികളുടെ ക്ലാസിലെ പഠനം കുറേക്കൂടി ഫലപ്രദമായിത്തീരാന്‍ ബാക്ക് ബഞ്ചില്ലാത്ത ക്ലാസ് റൂം സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org