മൃതശരീരം മരവിപ്പിച്ചു വയ്ക്കാതെ

ജോര്‍ജ് മൂഞ്ഞപ്പിള്ളി, എറണാകുളം

മൃതശരീരം മരവിപ്പിച്ചു വയ്ക്കാതെ പിറ്റേന്ന് അന്തിക്കു മുമ്പായി അടക്കം ചെയ്യണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഡ്വ. ഫിലിപ്പ് പഴേമ്പിള്ളിയുടെ കത്തു സത്യദീപം ലക്കം 3 പേജ് 3-ല്‍ വായിച്ചു. പക്ഷേ, നീറുന്ന ഒരു മാനുഷികവശം അദ്ദേഹം കണ്ടില്ലെന്നു വരുമോ? നാടും വീടും വിട്ടു വിദേശരാജ്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്കു തങ്ങളുടെ എല്ലാമായ അപ്പന്‍റെയോ അമ്മയുടെയോ ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ കുഞ്ഞുങ്ങളുടെയോ മൃതശരീരം മണ്ണില്‍ എന്നേയ്ക്കുമായി മൂടുന്നതിനുമുമ്പായി ഒരു നോക്കു വന്നു കണ്ടു ദുഃഖഭാരം അല്പമെങ്കിലും ശമിപ്പിക്കുന്നതിനുവേണ്ടി ഏതാനും ദിവസം ആശുപത്രിയില്‍ മരവിപ്പിച്ചു വയ്ക്കുന്നതു മൃതദേഹത്തോടുള്ള അനാദരവാകുന്നതെങ്ങനെ? മറിച്ചാണെങ്കില്‍ അതെത്ര ക്രൂരമായിരിക്കും?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org