കത്തോലിക്ക സന്ന്യാസം പുതിയ മേഖലകള്‍ തേടാന്‍ സമയമായി

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

ഇതു ദൈവവിളികള്‍ക്കു വേണ്ടി ആഹ്വാനങ്ങള്‍ നടക്കുന്ന സമയമാണ്. പുരോഹിതനോ കന്യാസ്ത്രീയോ ആകുന്നതു മാത്രമല്ല ദൈവവിളി എന്ന് പൊതുവേ ധാരണ ഇപ്പോള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്.

വിശാലമായ അര്‍ത്ഥത്തില്‍ ഈ ലോകജീവിതമാണ് ഏറ്റവും വലിയ ദൈവവിളി. ഓരോ ജീവിത പന്ഥാവും ദൈവവിളിയാണ്.

സന്യാസവും ദൈവവിളിയാണ്. പത്ര പരസ്യങ്ങള്‍ വഴി ദൈവവിളിക്കു ക്ഷണിക്കുന്നത് സന്യാസവിളിയെ ഉദ്ദേശിച്ചു തന്നെ. പുരുഷ ന്മാരുടെയും സ്ത്രീകളുടെയും കത്തോലിക്ക സന്യാസം ഇനി പരമ്പരാഗത സന്യാസത്തില്‍ ഒതുക്കി നാം ചിന്തിക്കരുത്. സെമിനാരികളും മഠങ്ങളും അവിടുത്തെ പാരമ്പരാഗത അന്തേ വാസികള്‍ക്കായി ആളെ തെരയേണ്ടതില്ല. ആ കാലങ്ങള്‍ ഇങ്ങിനി മടങ്ങി വരാത്ത വണ്ണം പൊയ്‌പോയി.

ആണ്‍ പെണ്‍ സന്യാസങ്ങള്‍ക്കു ഇനി പുതിയ മാനങ്ങള്‍ നാം തേടിയേ കഴിയൂ. സന്യാസ ഭവനങ്ങള്‍ ഇനി മുതല്‍ ഒന്നാം തരം തൊഴില്‍ ശാലകള്‍ കൂടിയായി മാറണം. സന്യാസ ഭവനങ്ങള്‍ ഇനി മുതല്‍ നിത്യ ബ്രഹ്മചര്യക്കാര്‍ക്കായി മാത്രം കരുതണമെന്നില്ല.

പ്രവര്‍ത്തിയില്ലാത്ത പ്രാര്‍ത്ഥന ഇനിയാരെ യും ആകര്‍ഷിക്കത്തില്ല. കുടുംബജീവിതവും സന്യാസവും അടുത്ത നാളുകളില്‍ സന്ധിയു ണ്ടാക്കേണ്ടി വരും. നിത്യ ബ്രഹ്മചര്യം ആദ്യം സ്ത്രീക്കും പിന്നെ പുരുഷനും പറഞ്ഞിട്ടുള്ള തല്ല. ഈ രണ്ടു ജീവിത ഭാവങ്ങളെ മനുഷ്യന്‍ നന്മയ്ക്കായി സംയോജിപ്പിക്കണം. സന്യാസ ത്തിനും ഭൗതികജീവിതത്തിനും മനുഷ്യന്‍ ജീവിതം പങ്കിട്ടെടുക്കണം.

ഗാര്‍ഹസ്ഥ്യത്തിനുശേഷം ബ്രഹ്മചര്യം ആര്‍ ക്കും നിഷേധിക്കേണ്ട. ക്രിസ്തീയ സഭകള്‍ ഇപ്പോഴത്തെ വിഭവങ്ങള്‍ കൈമോശം വരാതെ സൂക്ഷിക്കണമെങ്കില്‍ ഇപ്പോഴത്തെ സന്യാസം തൊഴിലധിഷ്ഠിതമാക്കണം. ഭാര്‍ഗവീനിലയങ്ങളായി ആസന്ന ഭാവിയില്‍ മാറാവുന്ന സഭാ സൗധങ്ങള്‍ ഉത്തമ തൊഴില്‍ കേന്ദ്രങ്ങളായി മാറ്റാന്‍ കൂട്ടായ ശ്രമങ്ങള്‍ കത്തോലിക്കര്‍ ഇനിയും തുടങ്ങിയിട്ടില്ല. ഇങ്ങനെ പോയാല്‍ യൂറോപ്പിവിടെ ആവര്‍ത്തിക്കും.

സന്യാസം ലോകത്തില്‍ നിന്നും ഓടി രക്ഷ പ്പെടാനുള്ളതല്ല. പണിയെടുത്തു ലോകത്തെ അതിജീവിക്കാനുള്ളതാണ്. കാത്തോലിക്ക സന്യാസശൈലി അങ്ങനെയൊന്നു മാറുമോ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org