സിനഡാലിറ്റി

സിനഡാലിറ്റി
Published on
  • ഫാ. ലൂക്ക് പൂത്തൃക്കയില്‍

അടുത്ത കാലത്തായി ഇറങ്ങുന്ന ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ അധികം കാണുന്ന പദവും വിഷയവും സിനഡാലിറ്റിയാണ്. സത്യദീപം, കാരുണികന്‍ തുടങ്ങിയവയിലും മിക്ക രൂപത പ്രസിദ്ധീകരണങ്ങളിലും സിനഡാലിറ്റിയുടെ മലവെള്ള പാച്ചിലാണ്. സിനഡാലിറ്റി എന്ന വാക്കിന്റെ അര്‍ത്ഥം 'ഒന്നിച്ചു നടക്കല്‍', 'കൂടെ നടക്കുക' എന്നൊക്കെയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ പ്രഘോഷണം ബൈബിളിന്റെ അടിസ്ഥാന ചിന്തയാണ്. എമ്മാവൂസ് ശിഷ്യര്‍ തുടങ്ങി നടപടി ഗ്രന്ഥത്തിലും ലേഖനങ്ങളിലും കൂടെ നടക്കലിനെപ്പറ്റിയുള്ള പഠനങ്ങളേ ഉള്ളൂ. ആരു കൂടെ നടക്കു ന്നു? എവിടെ ഒന്നിച്ചു നടക്കുന്നു? പിന്നിട്ട 20 നൂറ്റാണ്ടിന്റെ സംവിധാനങ്ങളും, നിയമങ്ങളും ചട്ടങ്ങളും, പാരമ്പര്യങ്ങളും സിമ ന്റിട്ട് ഉറപ്പിച്ച ഒരു സഭയില്‍ സിനഡാലിറ്റി അത്ര പ്രായോഗികമല്ല. ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും തുല്യരാണെന്ന് സ്‌റ്റേജില്‍ പറയാനും ലേഖനങ്ങളില്‍ ആവര്‍ത്തിക്കാനും മാത്രമേ സാധിക്കൂ. പ്രായോഗികമായി സിനഡാലിറ്റി നടക്കുമോ? അപ്പോഴും ഹയരാര്‍ക്കിക്കല്‍ അധികാരശ്രേണിയും കാനന്‍ നിയമങ്ങളും അതുപോലെ നില്‍ക്കുന്നു. സംവിധാനങ്ങള്‍ മയപ്പെടുത്താതെ സിനഡാലിറ്റി നടക്കില്ല. വട്ടമേശ സമ്മേളനം നടത്തിയിട്ടു കാര്യമുണ്ടോ? പണ്ടേ അതിന്റെ കിടപ്പ് അങ്ങനെയാ എന്ന് പറയുന്നതല്ലാതെ ആര് ആരുടെ കൂടെ നടക്കും? ആര് താഴ്ന്നിറങ്ങി എളിയവരോടു കൂടി നടക്കും. തിട്ടൂരങ്ങള്‍ തിട്ടൂരങ്ങള്‍ തന്നെ. നിയമങ്ങള്‍ നിയമങ്ങള്‍ തന്നെ. തീരുമാനങ്ങള്‍ തീരുമാനങ്ങള്‍ തന്നെ. എങ്കിലും സിനഡാലിറ്റിയെ നമുക്കു പ്രത്യാശയോ ടെ സ്വപ്നം കണ്ടുകൊണ്ടിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org