
റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി
''ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍'' എന്ന പേരില്‍, സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതത്തിന്റെ സ്വതന്ത്ര ആഖ്യാനം, ഗിരീഷ് കെ ശാന്തിപുരം എഴുതിയ നോവല്‍, വളരെ ജീവസുറ്റ, മനോഹരമായ ജീവചരിത്രനോവലാണ്.
നോവലിസ്റ്റ്, സിസ്റ്ററിന്റെ ജനനം മുതല്‍ മരണം വരെ ഒരു നിഴല്‍പോലെ പിന്തുടര്‍ന്നെഴുതിയതുപോലെ തോന്നി. സിസ്റ്ററിന്റെ കൃതികളുടേയും മറ്റു അന്വേഷണങ്ങളുടേയും പശ്ചാത്തലത്തിലായിരിക്കാം ഗിരീഷ് ഈ നോവല്‍ രചിച്ചത്. സാധാരണ നോവല്‍, കഥ, കവിതകളൊക്കെ സ്വന്തം ഭാവനയ്ക്കനു സരിച്ചായിരിക്കുമല്ലോ എഴുതുന്നത്.
പക്ഷേ, ഇത് ഈ കേരളത്തില്‍, ഇലഞ്ഞിയില്‍ ജനിച്ചു വളര്‍ന്ന് മരണമടഞ്ഞ ഒരു വ്യക്തിയുടെ ജീവിത ഗന്ധിയായ നോവല്‍. എത്ര മനോഹരമായ ഭാഷയാണ്! സിസ്റ്ററിന്റെ കവിതാശകലങ്ങള്‍ സമയോചിതമായും ചേര്‍ത്തിരിക്കുന്നു! ഗിരീഷിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.
ഈ നോവല്‍ സിനിമയോ നാടകമോ തുടങ്ങിയ കലാരൂപങ്ങളിലേക്കു പകര്‍ത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. നോവല്‍ എഴുതിയ ഗിരീഷിനും നോവല്‍ പ്രസിദ്ധീകരിച്ച സത്യദീപത്തിനും ഹൃദ്യമായ അഭിനന്ദനങ്ങള്‍!