സഭ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ഗൗരവ വിഷയങ്ങള്‍

സഭ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ഗൗരവ വിഷയങ്ങള്‍

ഒ ജെ പോള്‍, പാറക്കടവ്

മദ്യത്തെക്കാള്‍ മാരകവും അപകടകാരിയുമായ ദുശ്ശീലമാണ് രാസലഹരിയുടെ ഉപയോഗം. ലഹരിക്ക് അടിമയാ യി ആത്മഹത്യകളും മറ്റ് അക്രമങ്ങളും വര്‍ധിച്ചുവരുന്ന വാര്‍ത്തകളാണ് മാധ്യമ ങ്ങളില്‍ കാണുന്നത്. ലഹരിയുടെ പിടിയില്‍ ആകുന്നത് കൂടുതലും പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കു ട്ടികളാണെന്നത്, വിഷയത്തിന്റെ ഗൗര വം വര്‍ധിപ്പിക്കുന്നു. കൊളംബിയ തുട ങ്ങി മൂന്നോ നാലോ മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ രാസലഹരിക്കെതിരായി പ്രസംഗിക്കുകയോ പ്രവര്‍ത്തിക്കു കയോ ചെയ്യരുതെന്ന് സഭാനേതൃത്വം, വികാരിമാര്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുകയാണ്. ലഹരിയെ അനുകൂലിക്കു ന്നതുകൊണ്ടല്ല; പ്രവര്‍ത്തിക്കുന്നവരുടെ ജീവന്‍ അപകടത്തിലാകും. കേരളവും ഈ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയം, സഭ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. വികാരിയച്ചന്മാരുടെ മാസധ്യാനത്തില്‍ അവര്‍ക്ക് ഒരു പരിജ്ഞാനം കൊടുത്തിട്ട്, ഞായറാഴ്ചകളിലെ പ്രസംഗങ്ങളില്‍ മാസത്തില്‍ ഒരു ദിവസത്തെ വിഷയം രാസലഹരിയെപ്പറ്റി ആക്കുക. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. അതുപോലെ വേദോപദേശം അധ്യാപകരില്‍ നിന്നും ഒരു ഇടവകയില്‍ ഒരധ്യാപകന് വീതം ഏകദിന സെമിനാര്‍ നടത്തി സ്‌കൂള്‍ അസംബ്ലിയില്‍ കുട്ടികളെ ബോ ധവല്‍ക്കരിക്കുക. സഭാവക വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഈ പരിപാടി നടപ്പാക്കാവുന്നതാണ്.

ഗൗരവമായ മറ്റൊരു വിഷയം, സ്വ വര്‍ഗ വിവാഹത്തിന് അംഗീകാരം കൊ ടുക്കുവാനുള്ള നടപടികള്‍ സുപ്രീം കോ ടതിയിലും പാര്‍ലമെന്റിലും നടന്നുകൊണ്ടിരിക്കുന്നതാണ്. സുപ്രീംകോടതിയില്‍ ഈ നിയമത്തിനെതിരെ വാദിക്കുവാന്‍, മുസ്‌ലീം സംഘടന പ്രശസ്തനായ വക്കീലിനെ നിയമിച്ചിട്ടുണ്ട്. സഭയുടെ പ്രമാണങ്ങള്‍ക്ക് ഘടക വിരുദ്ധമായ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്തതായി കാണുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org