

ഫാ. ലൂക്ക് പൂത്തൃക്കയിൽ
സമർപ്പിത ജീവിതങ്ങൾക്ക് ഇന്ന് ഉറകെട്ടു പോകുന്നു ണ്ടോ..? ഒരു സംശയമായി കരുതിയാൽ മതിയാകും. പിക്‌നിക്കുകൾ നടത്തുക, വിദേശ ടൂറുകൾ സംഘടിപ്പിക്കുക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ്ങിൽ അധിക താൽപര്യം പുലർത്തുക, വർഷത്തിൽ മൂന്നും നാലും ധ്യാനങ്ങളിൽ പങ്കെടുക്കുക, കാരിസം മറന്ന് പ്രാർത്ഥനകൾക്കു മാസങ്ങൾ മാറ്റി വയ്‌ക്കുക, ആർഭാട പൂർണ്ണമായ വ്രത വാഗ്ദാന വാർഷികാഘോഷങ്ങളും നടത്തുക, കരിയറിസത്തിനും, പ്രൊഫഷണലിസത്തിനും പ്രാധാന്യം നൽകുക, സ്ഥാപന ങ്ങൾ മോടി പിടിപ്പിക്കുക, പൂങ്കാവനങ്ങളും,
ഗ്രോട്ടോകളും നിർമ്മിക്കുന്നതിൽ ഉത്സാഹം എടുക്കുക, ഉന്നത വിദ്യാഭ്യാസ ത്തിനായി വിദേശത്തു പോകണമെന്ന് നിർബന്ധം ഉണ്ടാവുക, കെ-ടെറ്റ്, സെറ്റ്, നെറ്റ് നടത്തി ആയുസ്സ് ചിലവഴിക്കുക, അടുക്കലടുക്കൽ വീട്ടിൽ പോകുക, മിഷൻ രംഗത്തെക്കുറിച്ച് ചിന്ത ഇല്ലാതാവുക, പ്രവാചക വിമോചന മൂല്യങ്ങളെക്കുറിച്ച് ധാരണ കുറയുക... ദ്രവ്യം കൂടിയതോടെ എല്ലാം തകിടം മറിയുന്നോ? ഇന്നത്തെ നിയമ, ഘടന, വേഷരൂപങ്ങളിൽ സമർപ്പിത ജീവിതങ്ങൾക്ക് സംഭവിക്കുന്ന ജീർണ്ണത നാം അറിയാതെ പോകുന്നുണ്ടോ? ഒരു സംശയം മാത്രമാണ്...