കേരളത്തില്‍ എന്താണു സംഭവിക്കുന്നത്?

Published on

തോമസ് മാളിയേക്കല്‍, അങ്കമാലി

എന്‍റെ ഓര്‍മയില്‍ ഒരാളെ വധിച്ചാല്‍ ഞെട്ടലുകളോടെയാണു കേട്ടിരുന്നത്. എന്നാല്‍ ഇന്നോ? പേപിടിച്ച പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെയാണു മനുഷ്യരെ കൊല്ലുന്നത്. കഴുത്ത് അറക്കുന്നു, വാളുകൊണ്ടു വെട്ടുന്നു, പാറക്കല്ലുകൊണ്ട് ഇടിച്ചു കൊല്ലുന്നു, തോട്ട പൊട്ടിക്കുന്നു, വെടിവയ്ക്കുന്നു, ബോംബെറിയുന്നു, സഹോദരന്മാര്‍ തമ്മില്‍ എന്തിനാണ് ഇങ്ങനെ?

കടയില്‍നിന്നു മോഷണം, പോക്കറ്റടി, മാലപൊട്ടിക്കല്‍, കഞ്ചാവു വേട്ട, കവര്‍ച്ചകള്‍, സ്വര്‍ണവേട്ട, ബൈക്ക്, കാര്‍, ലോറി, ബസ് മോഷണങ്ങള്‍. കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കല്‍…

എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? ഒരു പരിധിവരെ മാതാപിതാക്കളാണ് ഇതിന്‍റെ ഉത്തരവാദികള്‍. മാതാപിതാക്കളുടെ ശിക്ഷണത്തില്‍ മക്കള്‍ വളരുന്നില്ല. പത്തു വയസ്സാകുമ്പോഴേക്കും മക്കളെ മാതാപിതാക്കള്‍ പേടിക്കുന്നു. കുടുംബപ്രാര്‍ത്ഥനയില്ല, കുര്‍ബാനയില്ല, കുമ്പസാരമില്ല, ഭക്തസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നില്ല. ഹൃദയത്തില്‍ ചെകുത്താന്‍ കയറിയിരിക്കുന്നു. കൂരാകൂരിരുട്ടിലാണ് ഇവരുടെ ഹൃദയം. ഇതിന് എന്താണു പരിഹാരം? നന്മയുടെ നല്ല മക്കളാകാന്‍ നമുക്ക് ഒന്നുചേര്‍ന്നു പരിശ്രമിക്കാം. എല്ലാവരും അതിനു യത്നിക്കട്ടെ. നമ്മുടെ ഭാരതത്തില്‍ അക്രമവും അനീതിയും കൊള്ളിവയ്പും കൊള്ളരുതായ്മയും ഉണ്ടാകാതെ എല്ലാവരും ഏകോദരസഹോദരന്മാരാണെന്നും സഹോദരിമാരാണെന്നുമുള്ള വിചാരം നമ്മളില്‍ ഉണ്ടാകട്ടെ. നമ്മുടെ ഹൃദയത്തില്‍ എപ്പോഴും വെളിച്ചം ഉണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org