കാലവും കണ്ണാടിയും

തോമസ് കട്ടക്കയം, പൂതംപാറ

സത്യദീപം ലക്കം 28 (19.2.20) കാലവും കണ്ണാടിയും പംക്തിയില്‍ ഫാ. സിജോ കണ്ണമ്പുഴ OM യുടെ "പള്ളിപ്രസംഗങ്ങള്‍ പ്രത്യാശ പകരട്ടെ" എന്ന ലേഖനം വളരെ പ്രസക്തവും അഭിനന്ദനീയവുമാണ്. നമ്മുടെ പല പള്ളിപ്രസംഗങ്ങളും പ്രത്യാശയല്ല നിരാശയാണ് ഇടവക ജനങ്ങളില്‍ ഉളവാക്കുന്നത്. മറുപടി പറയാന്‍ അവസരവും അനുവാദവുമില്ലാത്തതിനാല്‍ നിസ്സഹായരായി കേള്‍വിക്കാര്‍ പലപ്പോഴും നിശ്ശബ്ദരായി കേട്ടു സഹിക്കുകയാണ്. സിജോ അച്ചന്‍ ചൂണ്ടിക്കാണിച്ചതുപോലെ പള്ളിയിലിരിക്കുന്ന ശ്രോതാക്കളാണ്, പ്രസംഗപീഠത്തിലെ പ്രാസംഗികനേക്കാള്‍ അറിവും വിവരവുമുള്ളവരെന്ന കാര്യം പ്രാസംഗികരുടെ മനസ്സിലുണ്ടാകണം. ഒപ്പം കേള്‍വിക്കാരന്‍റെ വിരല്‍ത്തുമ്പില്‍, അച്ചന്‍ പറഞ്ഞതുപോലെ ഗൂഗിളുണ്ടെന്ന കാര്യവും മറക്കണ്ട. ബഹു സിജോ അച്ചന്‍റെ ലേഖനം കാലികമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org