നിശ്ശബ്ദ വിപ്ലവത്തിന്‍റെ അപ്പസ്തോലന്മാര്‍

Published on

സി. ലീന ജോസ് എം.എസ്.ജെ., അങ്കമാലി

ആഗസ്റ്റ് 30-സെപ്തംബര്‍ 5-ലെ സത്യദീപത്തില്‍ ശ്രീ. ക്ലിന്‍റണ്‍ ഡാമിയന്‍ വിഴിഞ്ഞം എഴുതിയ "നിശ്ശബ്ദ വിപ്ലവത്തിന്‍റെ അപ്പസ്തോലന്മാര്‍" പ്രസിദ്ധീകരിച്ച സത്യദീപത്തിനു നന്ദി. ഈറന്‍ മിഴികളോടെ മാത്രമേ അതു വായിച്ചു പൂര്‍ത്തീകരിക്കാനായുള്ളൂ.

സാമൂഹ്യ ബഹുമുഖ തലങ്ങളില്‍ നിറവും മണവും ഗുണവും നിറഞ്ഞ ശുശ്രൂഷകള്‍കൊണ്ടു ക്രിസ്തുസ്നേഹത്തിന്‍റെ ദൂതരായി നിറഞ്ഞു പ്രവര്‍ത്തിക്കുന്ന സഭാപ്രവര്‍ത്തനങ്ങളും ത്യാഗങ്ങളും സൗകര്യപൂര്‍വം തമസ്കരിക്കുകയും തീര്‍ത്തും അപ്രസക്തങ്ങളായ കുറവുകള്‍ പര്‍വതീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വാര്‍ത്താമാധ്യമങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടുന്നതായി ശ്രീ. ക്ലിന്‍റന്‍റെ ലേഖനം.

ഒപ്പം പ്രളയം സംഹാരതാണ്ഡവമാടിയ ഇടങ്ങളില്‍ വികാരിയച്ചന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളെത്തന്നെ മറന്നു ധീരതയോടെ രംഗത്തിറങ്ങിയ ഇടവകാംഗങ്ങള്‍ക്കും പ്രത്യേകിച്ചു റോബിന്‍, ഡെന്‍സണ്‍ തുടങ്ങിയവരുടെ ഹൃദയത്തിലെ നന്മയ്ക്കു മുന്നില്‍ പ്രണാമം!!!

ശ്രീ. ക്ലിന്‍റന്‍റെ തൂലിക ഇനിയും മറഞ്ഞും ഒളി ഞ്ഞും കിടക്കുന്ന ഒത്തിരി പേരുടെ നന്മകളെ നീറ്റിലിറക്കാന്‍ തുഴയാകട്ടെ എന്ന് ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org