‘കൊറോണ: നിസ്സംഗതയില്‍ നിന്ന് പ്രത്യാശയിലേക്ക്’

സന്തോഷ് സെബാസ്റ്റ്യന്‍ മറ്റത്തില്‍
ഖത്തര്‍

സത്യദീപം ഏപ്രില്‍ 21 നു പ്രസിദ്ധീകരിച്ച 'കൊറോണ: നിസ്സംഗതയില്‍ നിന്ന് പ്രത്യാശയിലേക്ക്' എന്ന ലേഖനം – ഇന്നത്തെ സാഹചര്യത്തില്‍ മലയാളം വായിക്കുന്ന ഏവരും മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ്. നാല് മതിലുകളുടെ സുരക്ഷിതത്വത്തില്‍ ജീവിക്കുന്ന മലയാളിയും ലോകം മുഴുവനും ഇന്ന് കയ്യും കഴുകി വാര്‍ത്ത കാണാന്‍ ഇരിക്കുമ്പോള്‍ പ്രത്യാശയോടെ ദൈവത്തിനു മുന്നില്‍ കൈ കൂപ്പിയാല്‍ കൊറോണ തീര്‍ച്ചയായിട്ടും പ്രത്യാശയുടെ സുവിശേഷം ആണ്.

1990 മുതല്‍ ഇങ്ങോട്ടു ലോകം അടിസ്ഥാന പരമായി ചെറുതായി വന്നു എന്നതില്‍ അഭിമാനിക്കുമ്പോള്‍, ഇന്ന് ചിലരെങ്കിലും അങ്ങനെ ഒരു ചെറുതാകല്‍ വേണ്ടിയിരുന്നോ എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒന്ന് വ്യക്തമാണ്, ലേഖകന്‍ സൂചിപ്പിക്കുന്ന മാനവികതയുടെ 3 തലങ്ങള്‍ക്കും അപ്പുറം നാലാമതൊരു മാനവികത കോറോണോയ്ക്കു ശേഷം ഉണ്ടാവും അതിനെ 'പ്രത്യാശയുടെ കോവിഡ് 19 മാനവികത' എന്ന് ഉത്തരാധുനിക മനഃശാസ്ത്രജ്ഞര്‍ വിളിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org