അപ്പസ്തോലന്മാര്‍ ഉറങ്ങുന്ന സഭ

Published on

റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

സത്യദീപം ലക്കം 13-ല്‍ "കാലവും കണ്ണാടിയും" എന്ന പംക്തിയില്‍ ജോഷി മയ്യാറ്റിലച്ചന്‍ എഴുതിയ "അപ്പസ്തോലന്മാര്‍ ഉറങ്ങുന്ന സഭ" എന്ന ലേഖനത്തോടു പൂര്‍ണമായും യോജിക്കുന്നു. ലേഖകനും പ്രസിദ്ധീകരിച്ച സത്യദീപത്തിനും നന്ദി.

ഇന്നു കേരളസഭ ഏറെ അപമാനിതയായിരിക്കുന്നു! സഭാനേതൃത്വം മൗനത്തിന്‍റെ കൊക്കൂണ്‍ പൊട്ടിച്ചു പുറത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏതാണു ശരി, എതാണ് തെറ്റ് എന്നറിയാതെ വളരുന്ന തലമുറ അന്ധാളിച്ചു നില്ക്കുകയാണ്. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റി നടക്കുന്നു" എന്നു വി. പത്രോസ് നമുക്കു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

സമൂഹമദ്ധ്യത്തില്‍, സഭ നേരിടുന്ന അപമാനങ്ങളില്‍ നിന്നു മോചിതയാകുവാന്‍, സഭാനൗകയുടെ ക്യാപ്റ്റനായ പരിശുദ്ധാത്മാവിനോടാലോചിച്ച്, നീതിയുക്തമായ തീരുമാനങ്ങളെടുത്ത്, ആരുടെയും മുഖം നോക്കാതെ നിര്‍ഭയം നടപ്പിലാക്കുവാന്‍ സഭാനേതൃത്വം എത്രയും വേഗം തയ്യാറായില്ലെങ്കില്‍ ആഗോളസഭയില്‍ തലയെടുപ്പോടെ നിന്നിരുന്നകേരളസഭയ്ക്കു ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരും.

ലക്കം 14-ലെ ശ്രീമതി മോനമ്മ കോക്കാടിന്‍റെയും ടോം ജോസ് തഴുവംകുന്നിന്‍റെയും ലേഖനങ്ങള്‍ ഹൃദ്യവും ഹ്രസ്വവും കാലോചിതവുമായിരുന്നു. ലേഖകര്‍ക്കും സത്യദീപത്തിനും അഭിനന്ദനങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org