2020 ജനുവരി 15 – ബാലദീപം

റൂബി ജോണ്‍, ചിറയ്ക്കല്‍, പാണാവള്ളി

'സമ്പൂര്‍ണ സത്യദീപം' ഇടവകകള്‍ക്ക്, ബാലദീപം സപ്ലിമെന്‍റ് തയ്യാറാക്കാന്‍ കിട്ടിയ അവസരം തൃക്കാക്കര എന്‍ജിഒ ക്വോര്‍ട്ടേഴ്സ് സെന്‍റ് ആന്‍റണീസ് ഇടവകയിലെ വിശ്വാസപരിശീലന വിഭാഗം പൂര്‍ണമായും പ്രയോജനപ്പെടുത്തി. പള്ളിയുടെ ഫോട്ടോ, കവര്‍പേജ് തുടങ്ങി മൊത്തം ചിത്രങ്ങളും ചിത്രീകരണങ്ങളുമെല്ലാം വളരെ മനോഹരമായിരിക്കുന്നു. പുതുവര്‍ഷത്തില്‍ പുത്തന്‍ ചിന്തകളോടെ കുരുന്നുകള്‍ തയ്യാറാക്കിയ രചനകളും പദപ്രശ്നവുമെല്ലാം ഭാവിയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുവാന്‍ ഇടയാക്കി.

കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ നന്മയുടെ വിത്തുകള്‍ വിതച്ച, എല്ലാ മതാദ്ധ്യാപകരെയും അവരുടെ മാതാപിതാക്കളെയും നേതൃത്വം നല്കിയ വികാരിയച്ചനെയും ഹൃദയപൂര്‍വം അനുമോദിക്കുന്നു. കാരണം ഇന്നു ലോകം വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് പ്രയാണം ചെയ്യുന്നത്. കുഞ്ഞുങ്ങളെ വിശ്വാസജീവിതത്തില്‍ ഊട്ടിയുറപ്പിക്കാന്‍ പന്ത്രണ്ടാം ക്ലാസ്സുവരെയേ കുഞ്ഞുങ്ങള്‍ നമ്മുടെ കൈപ്പിടിയിലുള്ളൂ. അവരില്‍ നിന്നും ഇത്രയും നന്മകള്‍ കൊയ്തെടുത്ത മതാദ്ധ്യാപകര്‍ ഭഗീരഥപ്രയത്നം ചെയ്തിട്ടുണ്ടെന്നു മതാദ്ധ്യാപികയായിരുന്ന എനിക്കറിയാം. വികാരിയച്ചന്‍റെ ഫോട്ടോയുടെകൂടെ മതാദ്ധ്യാപകരും കുട്ടികളും ചേര്‍ന്നിരുന്നുവെങ്കില്‍, ഏറെ മനോഹരമാകുമായിരുന്നു. രചനകള്‍ തയ്യാറാക്കിയ കുഞ്ഞുങ്ങള്‍ക്കും അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനത്തിന്‍റെ നറുമലരുകള്‍ അര്‍പ്പിക്കുന്നു. ഒപ്പം ഇങ്ങനെയൊരു ഉദ്യമത്തിനു തയ്യാറായ സത്യദീപത്തിന് അഭിനന്ദനങ്ങളും അനുമോദനങ്ങളും!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org