കുഴപ്പമില്ലാത്തതിന്‍റെ കുഴപ്പം

Published on

പി.ആര്‍. ജോസ് ചൊവ്വൂര്‍

ഇന്നു പലരും പതിവായി പറയുന്ന വാക്കാണു 'കുഴപ്പമില്ല.' വിഭവസമൃദ്ധമായ വിവാഹസദ്യ കഴിച്ചു വരുന്നവനോടു സദ്യയെങ്ങനെയുണ്ട് എന്നു ചോദിച്ചാല്‍ അപ്പോള്‍ പറയും, 'കുഴപ്പമില്ല'. മറ്റു വീടുകളിലെ ഏത് ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നവരോടും ആത്മീയപ്രഭാഷണം ശ്രവിച്ചവരോടും പരീക്ഷയെഴുതി വരുന്ന മക്കളോടും എങ്ങനെയുണ്ടെന്നു ചോദിച്ചാല്‍ മുന്‍ പറഞ്ഞ ഉത്തരംതന്നെയാണു ലഭിക്കുക.

'കുഴപ്പമില്ല' എന്നതു വ്യക്തതയില്ലാത്തതും ആത്മാര്‍ത്ഥതയില്ലാത്തതുമായ മറുപടിയാണ്. പല നിഗൂഢതകളും അതിലടങ്ങിയിട്ടുണ്ട്. അതിന്‍റെ അര്‍ത്ഥം അപൂര്‍ണതയിലേക്കാണു വിരല്‍ചൂണ്ടുന്നത്. കുഴപ്പമില്ലായെന്നാല്‍ പൂര്‍ണമായും ശരിയായിട്ടില്ലഎന്നല്ലേ? കുഴപ്പമില്ല എന്നു പറയുന്നതിനു പകരം 'നന്നായിട്ടുണ്ട്' എന്നു പറഞ്ഞാല്‍ നമുക്കെന്തു നഷ്ടമാണുണ്ടാവുക? മറ്റുള്ളവരെ ബഹുമാനിക്കുന്നതിലാണു നമ്മുടെ മഹത്ത്വം മറ്റുള്ളവര്‍ തിരിച്ചറിയുകയെന്നു നാം മനസ്സിലാക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org