ഊട്ടുതിരുനാള്‍

പി.ആര്‍. ജോസ്, ചൊവ്വൂര്‍

തിരുനാള്‍ പരസ്യങ്ങളില്‍ വിശുദ്ധരുടെ പേരു പറയാതെ 'ഊട്ടുതിരുനാള്‍' എന്ന് എഴുതിയിരിക്കുന്നതു ഖേദകരംതന്നെ. ഊട്ടുതിരുനാളിനു ശേഷമായിരിക്കും വിശുദ്ധരുടെ പേരുകള്‍ എഴുതുന്നത്. വിശുദ്ധര്‍ക്കല്ല, ഊട്ടിനാണു പ്രാധാന്യം നല്കുന്നതെന്നു തോന്നിപ്പോകും. തിരുനാളിനോടനുബന്ധിച്ചു സൗജന്യമായി നേര്‍ച്ചഭക്ഷണം ഉണ്ടായിരിക്കുമെന്നെഴുതിയാല്‍ പോരേ? നമ്മുടെ വിശുദ്ധരെല്ലാം അനേകം ദിനങ്ങള്‍ ഉപവാസത്താലും പ്രാര്‍ത്ഥനായാലും കാരുണ്യപ്രവൃത്തികളാലും വിശുദ്ധരായവരാണ്. ഭക്ഷണത്തിനു വളരെ കുറച്ചു പ്രാധാന്യമേ അവര്‍ കല്പിച്ചിരുന്നുള്ളൂ. തിരുനാളില്‍ വരുന്നവരില്‍ ഭൂരിഭാഗവും സമ്പന്നരായിരിക്കേ അവര്‍ക്കു സൗജന്യഭക്ഷണം നല്കുന്നതെങ്ങനെ കാരുണ്യപ്രവൃത്തിയാകും? അതുകൊണ്ടു തിരുനാള്‍ ആഘോഷിക്കുമ്പോള്‍ സൗജന്യഭക്ഷണം നല്കുന്നതു നിരുത്സാഹപ്പെടുത്തേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org