നല്ല കള്ളനെന്ന് വിളിക്കാമോ?

പി.ആര്‍. ജോസ്, ചൊവ്വൂര്‍

യേശുവിനൊപ്പം കുരിശില്‍ തറച്ച രണ്ടു കള്ളന്മാരില്‍ വലതുവശത്തു കിടന്നവനെ നല്ല കള്ളനെന്നാണു വിളിക്കുന്നത്. എന്നാല്‍ ബൈബിളില്‍ 'നല്ല കള്ളന്‍' പദപ്രയോഗമില്ല. 'അനുതപിച്ച കള്ളന്‍' എന്നു വിളിക്കുന്നതിനു പകരം നല്ല കള്ളന്‍ എന്നു വിളിക്കുന്നതു കേള്‍വിക്കാര്‍ക്കു പ്രത്യേകിച്ച് അക്രൈസ്തവര്‍ക്കു തെറ്റിദ്ധാരണയുളവാക്കുന്നതാണ്. അനുതപിച്ച കള്ളന്‍ എന്നു വിളിക്കുന്നതല്ലേ ഭംഗി. അനുതപിച്ച കള്ളനെ 'നല്ല കള്ളന്‍' എന്നു വിളിക്കാമെങ്കില്‍ അനുതപിച്ച വ്യഭിചാരിണിയെ 'നല്ല വ്യഭിചാരിണി'യെന്നു വിളിക്കാമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org