ഭരണികുളങ്ങര പിതാവിനു ബിഗ് സല്യൂട്ട്

പി.ഒ. ലോനന്‍, കോന്തുരുത്തി

'കുര്യാക്കോസ് ഭരണികുളങ്ങര പിതാവിനു ബിഗ് സല്യൂട്ട്' എന്ന കെ. ജെ. ജസ്റ്റിന്‍ പോണേക്കരയുടെ കത്ത് (ലക്കം 10) മനോഹരമാണ്. കുറഞ്ഞ വാക്കുകളില്‍ എത്ര ഹൃദ്യമായാണ് അദ്ദേഹം തന്‍റെ 'സുവിശേഷവേല' നിര്‍വഹിച്ചിരിക്കുന്നത്. ഒരു വാക്കുപോലും കളയാനില്ല.

പലര്‍ക്കും തുറന്നു പറയാനാഗ്രഹമുണ്ടെങ്കിലും ഇതുപോലൊരു കത്തു സത്യദീപത്തില്‍ പ്രസിദ്ധീകരിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ടാകാം. എന്നാല്‍ അതിന് അടിസ്ഥാനമില്ലെന്ന് ഈ കത്ത് തെളിയിക്കുന്നു. ഉത്തമ ബോദ്ധ്യത്തോടെ എഴുതുന്ന വിമര്‍ശനാത്മകമായ കത്തുകള്‍, ആരെഴുതി എന്നല്ല എന്തെഴുതി എന്നാണു സത്യദീപം നോക്കുന്നതെന്ന് ഇതിനു മുമ്പും വ്യക്തമാക്കിയിട്ടുള്ളതു മറക്കുന്നില്ല. മൂടിപ്പൊതിയലല്ല, പരിധി ലംഘിക്കാത്ത തുറന്നെഴുത്താണ് ഇന്നിന്‍റെ ആവശ്യം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org