പരേതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

Published on

പി.ജെ. ജോണി പുത്തൂര്‍, മേലോര്‍കോട്

നവംബര്‍ മാസം മുഴുവനും സഭ നിഷ്കര്‍ഷിക്കുന്നതനുസരിച്ചു നമ്മള്‍ മരിച്ചവരുടെ ഓര്‍മ്മ ആചരിക്കുന്നു, ഓര്‍ക്കുന്നു. ഇതിന്‍റെയൊക്കെ ആവശ്യമുണ്ടോ എന്നു ചിന്തിക്കുന്നവരും ഇല്ലാതില്ല.

അന്നു വൈദികന്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ സ്ഥിരം കല്ലറയില്‍ മരിച്ചു കിടക്കുന്നവരെ മാത്രമല്ല എല്ലാവരുടെയും മേലും സെമിത്തേരി മുഴുവനും ധൂപിച്ച്, വിശുദ്ധ ജലം തളിച്ച് വിശുദ്ധീകരിക്കുന്നു. മരിച്ചുപോയവര്‍ മുഴുവനും നേരിട്ട് സ്വര്‍ഗത്തിലെത്തുന്നില്ല എന്നതും നമുക്കറിയാം. കുറേ ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തിരുന്നു ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നു യാചിക്കുന്നു. അതുകൊണ്ടു മരിച്ചവരെ പ്രത്യേകം അനുസ്മരിക്കുന്ന മാസത്തില്‍ ഇതിനു കൂടുതല്‍ പ്രാധാന്യമുണ്ട്. ഈ സമയത്തു നമ്മള്‍ ഓരോരുത്തരും മരിച്ചവരെ ഓര്‍മിച്ച്, മനസ്സില്‍ കൊണ്ടുവന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ മരിച്ചുപോയ ആത്മാക്കള്‍ക്കു മാത്രമല്ല നമുക്കും വിശുദ്ധീകരണവും അനുഗ്രഹവും ലഭിക്കുന്നു.

നമുക്ക് ഒരുമിച്ച് ആത്മാക്കളുടെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും സ്വര്‍ഗത്തില്‍ ഒന്നിച്ചു ചേരാന്‍ ഇടവരുത്തണമെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org