ഔസേപ്പച്ചന്‍ ഇലയ്ക്കാട്ടുപറമ്പില്‍, തടിക്കടവ്
അടുത്തകാലത്തു സഭയിലും വിശ്വാസികള്‍ക്കിടയിലും ഏറെ വിവാദമായ വിഷയമാണ് കുമ്പസാരം. ഇടയലേഖനം വായിച്ചു പ്രസംഗമദ്ധ്യേ ഒരു വികാരിയച്ചന്‍ കുമ്പസാരത്തെക്കുറിച്ചുള്ള മാധ്യമപ്രചാരണത്തിനും സമൂഹത്തിലെ വിമര്‍ശനത്തിനും കൂട്ടുനിന്നാല്‍ മഹറോന്‍ശിക്ഷയ്ക്കു വിധേയമാകേണ്ടി വരുമെന്നു പറഞ്ഞു.
സഭയ്ക്കു കളങ്കമുണ്ടാക്കുന്നവര്‍ ശപിക്കപ്പെട്ടവരോ നിന്ദിതരോ അല്ലെന്നും പാപികളെ മാറോടണയ്ക്കുന്ന സഭ പരിശുദ്ധമാണെന്നും കത്തോലിക്കാസഭ പഠിപ്പിക്കുമ്പോള്‍ മഹറോന്‍ ശിക്ഷയ്ക്കു വിധേയമാക്കുമെന്നു പറഞ്ഞു ഭയപ്പെടുത്തുന്നതു നീതിയോ? സഭയിലെ ഈ താക്കീതിനു കാലികപ്രസക്തിയുണ്ടോ?