ഇനി പാര്‍ലമെന്‍റിന്‍റെ പടി കയറണം

Published on

എം.എ. മാത്യു മങ്കുഴിക്കരി, ചേര്‍ത്തല

സത്യദീപം ലക്കം 31-ല്‍ സുപ്രീംകോടതിയില്‍ നിന്നു പടിയിറങ്ങിയ ജസ്റ്റീസ് കുര്യന്‍ ജോസഫുമായുള്ള സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം.ന്‍റെ അഭിമുഖസംഭാഷണം വായിച്ചു.

ഈ കാലഘട്ടത്തില്‍ ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യത്തെ ഏഴു പതിറ്റാണ്ടുകളിലെ ജനാധിപത്യ തെരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാല്‍ അറിവും കഴിവും സാമൂഹ്യനീതിനിഷ്ഠയുമുള്ള പ്രതിനിധികള്‍ വളരെ വിരളമായിരുന്നു എന്നുകാണാന്‍ കഴിയും.

കക്ഷി രാഷ്ട്രീയത്തിന്‍റെ വോട്ടുബാങ്ക് സൃഷ്ടിക്കലും വോട്ട് ചെയ്യുന്നവരെ വിഡ്ഢികളാക്കുന്ന സ്ഥാനാര്‍ത്ഥിനിര്‍ണയവും മൂലം പാര്‍ലമെന്‍റിന്‍റെ സമയം പാഴാക്കുന്ന ഭരണപക്ഷ-പ്രതിപക്ഷ ബഹളങ്ങള്‍ കൊണ്ടു സാധാരണ ജനം നിരാശരാണ്. ഈ പശ്ചാത്തലത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫും ജസ്റ്റീസ് ചെലമേശ്വറിനെപ്പോലെയുള്ള ഉയര്‍ന്ന ജനാധിപത്യചിന്തയുള്ളവര്‍ പാര്‍ലമെന്‍റിലെത്തണം. അങ്ങനെയുള്ളവരുടെ സേവനവും കഴിവും ഭാരതത്തിന്‍റെ മതേതര രാഷ്ട്ര നിലനില്പിന് ആവശ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org