ആദരവിന്‍റെ ശരീരശാസ്ത്രം

എം.ജെ. തോമസ് എസ്.ജെ.

'ആദരവിന്‍റെ ശരീരശാസ്ത്രം' എന്ന ലേഖനം (ഡോ. കുര്യന്‍ മുക്കാംകുഴിയില്‍, സത്യദീപം, ജനുവരി 29) പല നല്ല ഉള്‍ക്കാഴ്ചകള്‍ തരുന്നതും പ്രസക്തവുമാണ്. മനുഷ്യ ശരീരം എന്താണെന്നും അതു ബഹുമാനം അര്‍ഹിക്കുന്നതാണെന്നും ലേഖകന്‍ സ്ഥാപിക്കുന്നു. ശരീരത്തോട് ആദരവില്ലായ്മയുടെ പ്രകടനമാണല്ലോ ഹിംസ. ആദരവോടെ പെരുമാറുന്നതില്‍ കേരളീയരും ക്രമസമാധാനപാലകരും പിന്നിലാണെന്നതു വളരെ ദുഃഖകരമാണ്.

ഉദാഹരണങ്ങളിലൂടെ എന്താണു ഹിംസയെന്നു ലേഖകന്‍ വ്യക്തമാക്കുന്നു. ഹിംസയുടെ ഉറവിടവും അതിനുള്ള പരിഹാരവും വിവരിച്ചതു സഹായകരമാണ്. വാല്‍ക്കഷ്ണത്തില്‍ പറയുന്നതുപോലെ അപരിചിതരോടും അവശരോടുമുള്ള സ്നേഹമാണു ഭാരതസംസ്കാരത്തിന്‍റെയും ക്രിസ്തീയതയുടെയും ഹൃദയം. ലേഖകന്‍ പകരുന്ന അറിവ് നാം അനുദിനജീവിതത്തില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org