യൗസേപ്പിതാവിന്‍റെ തിരുനാള്‍

Published on

ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം

കര്‍ത്താവിന്‍റെ പീഡാനുഭവ സ്മരണയോടെ എല്ലാ ആഘോഷങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടു ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ വ്രതശുദ്ധിയോടും ത്യാഗത്തിലും കരുണയിലും പ്രാര്‍ത്ഥനയില്‍ മുഴുകി യേശുനാഥന്‍റെ ഉയിര്‍ത്തെഴുന്നേല്പിനായി കാത്തിരുന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയുലെ ഒരു ഇടവക ദേവാലയത്തില്‍ മാര്‍ച്ച് 19-ാം തീയതി വി. യൗസേപ്പിതാവിന്‍റെ മരണത്തിരുനാള്‍ ആഘോഷമാക്കാന്‍ വെടിക്കെട്ടും ഗാനമേളയും നടത്തിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു.

വൈകീട്ട് തിരുക്കര്‍മങ്ങള്‍ക്കുശേഷം നടത്തുന്ന ഊട്ടുസദ്യയ്ക്കു കൊഴുപ്പു കൂട്ടാന്‍ ഭക്തിഗാനമേളയും!! യൗസേപ്പിതാവിന്‍റെ മരണത്തിരുനാള്‍ ദിവസം നടത്തുന്ന ഊട്ടുസദ്യ ഉപേക്ഷിക്കണമെന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് മാര്‍ തോമസ് ചക്യത്ത് പിതാവ് സത്യദീപത്തില്‍ എഴുതിയത് ഓര്‍ത്തുപോകുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org