കേരളസഭയെ ചൂടുപിടിപ്പിക്കാന്‍…

ജോസ്മോന്‍, ആലുവ

സഭാമക്കളായ നാം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങളോടു കുറച്ചുകൂടി നീതി പുലര്‍ത്തണമെന്നും പാപ്പയെ ആത്മാര്‍ത്ഥമായി അനുസരിക്കണമെന്നും ആഗ്രഹിക്കുന്നു. പാപ്പ 'സീറോ-ടോളറന്‍സ്' (Zero Tolerance)  പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍ എന്നീ വിഷയങ്ങളില്‍ യാതൊരു ഒത്തുതീര്‍പ്പിനും വിട്ടുവീഴ്ചയ്ക്കും ശ്രമിക്കേണ്ടതില്ല. തെറ്റു പറ്റുക മനുഷ്യസഹജമാണ്. എന്നാല്‍ തെറ്റു പറ്റിയാല്‍ അത് ഏറ്റു പറയുവാനും തിരുത്തുവാനും തയ്യാറാകണം. പരിഹാരം ചെയ്യണം. അല്ലാതെ വില കുറഞ്ഞ ന്യായീകരണങ്ങളുമായി ഇറങ്ങിത്തിരിക്കരുത്.

പാവങ്ങള്‍ക്കുവേണ്ടി ദൈവം നല്കിയ സഭയുടെ സമ്പത്ത് മുഴുവന്‍ ഈ നിയോഗങ്ങള്‍ക്കുവേണ്ടി ചെലവഴിക്കണം. അതിന്‍റെ ഒരു ഭാഗം മാത്രം പാവങ്ങള്‍ക്കു നല്കിയാല്‍ പോരാ, കൊടുക്കുന്നതനുസരിച്ചു ദൈവം തന്നുകൊള്ളും (നട. 5:1-11). ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങള്‍ ദൈവഹിതമാകണമെന്നില്ല. പ്രാര്‍ത്ഥനയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രേരണയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കട്ടെ… "ദൈവതിരുമനസ്സ് നടക്കും, നടത്തും" (വി. ചാവറയച്ചന്‍).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org