ഫ്രാന്‍സിസ് പാപ്പയുടെ ധീരമായ നടപടികള്‍

Published on

ജോസ്മോന്‍, ആലുവ

കുട്ടികള്‍ക്കെതിരെയുള്ള നടപടിക്രമങ്ങളില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന പാപ്പയുടെ കരങ്ങള്‍ക്കു കരുത്തു പകരാന്‍ എല്ലാ പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും അല്മായ വിശ്വാസികളും തയ്യാറാവണം. "ലളിതമായ നടപടികളും താക്കീതുംകൊണ്ടു കാര്യമില്ല, നീതി തേടിയുള്ള കുഞ്ഞുങ്ങളുടെ നിലവിളി നാം കേള്‍ക്കാതെ പോകരുത്" എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം നമുക്കു ഹൃദയപൂര്‍വം സ്വീകരിക്കാം.

തനിക്കു മുന്നിലെത്തിയ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി എന്ന മുംബൈ ആര്‍ച്ച്ബിഷപ് ഓസ് വാള്‍ഡ് ഗ്രേഷ്യസിന്‍റെ ഏറ്റുപറച്ചില്‍ നാം അതീവ ഗൗരവത്തോടെ കാണണം. "തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞു പരിത്യജിക്കുന്നവനു കരുണ ലഭിക്കും" (സുഭാ. 28:13).

logo
Sathyadeepam Online
www.sathyadeepam.org