സത്യദീപത്തിന് അഭിനന്ദനങ്ങള്‍

Published on

ജെയിംസ് ഐസക്, കുടമാളൂര്‍

ഓര്‍മ്മവച്ച നാള്‍ മുതല്‍ സത്യദീപം വായനക്കാരനാണ്; ഞാന്‍ മാത്രമല്ല എന്‍റെ കുടുംബം മുഴുവനും. അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയട്ടെ, ഏറ്റം ഉന്നത നിലവാരം പുലര്‍ത്തുന്നതു സത്യദീപംതന്നെ.

ക്രിസ്തുമസ് ലക്കത്തിലെ ഓരോ ലേഖനവും അതിവിശിഷ്ടംതന്നെയായിരുന്നു. കര്‍ത്താവായ യേശു ദൈവം മനുഷ്യനായി അവതരിച്ച പരമസത്യംതന്നെ എന്നു പ്രഖ്യാപിക്കുന്ന സി. രാധാകൃഷ്ണന്‍റെ ലേഖനം ക്രൈസ്തവനു മാത്രമല്ല എല്ലാ ദൈവവിശ്വാസികള്‍ക്കും ആത്മനിര്‍വൃതി പകര്‍ന്നു നല്കും.

പുത്തന്‍പാനയും അര്‍ണോസ് പാതിരിയും പകര്‍ന്നു നല്കിയ വിജ്ഞാനം അപാരംതന്നെ. സുവിശേഷകനായ ലൂക്കോസ് ഭാവി തലമുറയ്ക്കുവേണ്ടി രേഖപ്പെടുത്തി പുത്തന്‍പാനയിലൂടെ എല്ലാ മലയാളികള്‍ക്കുംവേണ്ടി ഇതു പാടിയ അര്‍ണോസ് പാതിരിയെ സത്യദീപം വായനക്കാര്‍ക്കായി പരിചയപ്പെടുത്തിയ ശ്രീ. ആന്‍റണി പുത്തൂര്‍ എന്ന ലേഖകനും അഭിനന്ദനം അര്‍ഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org